എന്താണ് സംശയ രോഗം എന്ന് പറയുന്നത്.. ഇത് കൂടുതൽ അപകടകരമാകുന്നത് എപ്പോൾ.. ഇതെങ്ങനെ നമുക്ക് പൂർണ്ണമായും പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സംശയരോഗം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. സത്യത്തിൽ എന്താണ് സംശയ രോഗം.. സംശയ രോഗം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് ഒരുപക്ഷേ ഭർത്താവിന് ഭാര്യയിലോ അല്ലെങ്കിൽ ഭാര്യയ്ക്ക് ഭർത്താവിലോ ഉള്ള സംശയങ്ങളെക്കുറിച്ച് ആയിരിക്കാം.. അതായത് മറ്റ് ആരോടെങ്കിലും അവിഹിത ബന്ധമുണ്ടോ അല്ലെങ്കിൽ ഇഷ്ടമുണ്ടോ തുടങ്ങിയ പങ്കാളികളെ കുറിച്ചുള്ള സംശയങ്ങൾ ആയിരിക്കാം.. എന്നാൽ സൈക്കോളജിയിൽ ഇത് മാത്രമല്ല സംശയരോഗമായി പറയുന്നത്.. തീർച്ചയായിട്ടും ഇത് സംശയരോഗം തന്നെയാണ് പക്ഷേ എന്നിരുന്നാലും ചില കാരണങ്ങൾ കൂടിയുണ്ട്..

ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് തന്നെ മനസ്സിലാകും നമ്മുടെ കുടുംബത്തിൽ അല്ലെങ്കിൽ അയൽപക്കത്തെ ആർക്കെങ്കിലും ഇത്തരം സ്വഭാവഗുണങ്ങൾ ഉണ്ടെങ്കിൽ അത് സ്വഭാവത്തിന്റെ പ്രത്യേകത മാത്രമല്ല അതൊരു സംശയത്തിന്റെ വക കൂടിയാണ് എന്ന് നമുക്ക് ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ മനസ്സിലാവും.. സംശയരോഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഈ പറയുന്ന ഇത്തരം അസുഖമുള്ള ആളുകളെ പോലെ തന്നെ ഇത് ഒരു തീവ്രതയിലേക്ക് എത്തിക്കഴിഞ്ഞാൽ സംശയരോഗം ഉള്ള ആളുകളെക്കാൾ കൂടുതൽ അത് കൂടെ കഴിയുന്ന ആളുകൾക്കാണ് അല്ലെങ്കിൽ ചുറ്റുമുള്ള ആളുകൾക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടും ഉണ്ടാക്കുക.. സംശയരോഗം എന്ന് പറഞ്ഞാൽ തന്നെ തെറ്റായ തിരുത്താൻ കഴിയാത്ത മിദ്യാധാരണ കളാണ്.. അവർ അത് ഒരിക്കലും തിരുത്തുകയില്ല.. അപ്പോൾ അതിനെക്കുറിച്ച് നമുക്ക് ഇന്ന് കൂടുതൽ ഡിസ്കസ് ചെയ്യാം..

അതിൽ ഒന്നാമത്തെ കാര്യം സമൂഹത്തിൽ വളരെ ഉയർന്ന ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള അല്ലെങ്കിൽ പോപ്പുലർ ആയിട്ടുള്ള ഒരു വ്യക്തി എന്നെ രഹസ്യമായി പ്രണയിക്കുന്നു എന്ന് വിശ്വസിക്കുന്ന ആളുകൾ.. ഇങ്ങനെ ഒരു വിശ്വാസം ഇവർക്ക് വന്നു കഴിഞ്ഞാൽ അവർ തന്നെ വിചാരിക്കും അവർക്ക് ഡെയിലി വിളിക്കാറുണ്ട് അല്ലെങ്കിൽ രഹസ്യമായി സംസാരിക്കാറുണ്ട് എന്നോട് മെസ്സേജ് അയക്കാറുണ്ട് എന്നൊക്കെ പറയും.. മാത്രമല്ല ഇതിൻറെ ഒരു അപകടകരമായ അവസ്ഥ എന്താണെന്ന് വെച്ചാൽ ഇത്തരം ആളുകൾ വിവാഹത്തിന് സമ്മതിക്കില്ല.. മറ്റൊരു റിലേഷനിലേക്ക് ഇവർ പോകില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *