ഒബിസിറ്റി എന്ന പ്രശ്നവും അതുകൊണ്ട് ഉണ്ടാവുന്ന പ്രധാന രോഗങ്ങളും.. എങ്ങനെ നമുക്ക് ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് പല ആളുകളിലും കണ്ടുവരുന്ന അതുപോലെ ഒരുപാട് ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമായ അമിതവണ്ണം അഥവാ ഒബിസിറ്റി.. പൊണ്ണത്തടി എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് നമുക്ക് സംസാരിക്കാം.. ഇതിന് പിന്നിലുള്ള യഥാർത്ഥ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നും.. എന്തുകൊണ്ടാണ് ഇത്ര ഒരു സാഹചര്യം പലപ്പോഴും ഉണ്ടാകുന്നത് എന്നും.. ഇത് ചികിത്സിക്കേണ്ട ആവശ്യം വരുന്നത് എപ്പോഴാണ്.. അഥവാ ഇതിന് ചികിത്സിക്കേണ്ട ഒരു ആവശ്യം വരുമ്പോൾ എന്തുതരം ചികിത്സകളാണ് നൽകേണ്ടത് അല്ലെങ്കിൽ നൽകാൻ പറ്റുന്നത്.. ഈയൊരു പ്രശ്നത്തിൽ ഡയറ്റിന്റെ പ്രാധാന്യം എത്രത്തോളമാണ് എന്നും..

ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം മാർഗമായി നമുക്ക് കുറച്ച് ടിപ്സുകൾ പരിചയപ്പെടാം.. അതുപോലെ ഈയൊരു പ്രശ്നത്തിൽ എക്സസൈസിന്റെ പ്രാധാന്യം എന്താണെന്ന് നമുക്ക് ചർച്ച ചെയ്യാം.. അപ്പോൾ നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ തന്നെ നമ്മുടെ ഇന്ത്യയിലും അതുപോലെ തന്നെ കേരളത്തിലും അമിതവണ്ണം ഇന്ന് ധാരാളമായി കൂടിവരുന്നു.. ഒരുപാട് ആളുകളെ അത് വളരെ മോശമായി തന്നെ ബാധിക്കുന്നു..

അതുപോലെ ചെറിയ കുട്ടികളിൽ പോലും ഇത്തരം അമിതവണ്ണം കാരണമുള്ള മെഡിക്കൽ പ്രശ്നങ്ങൾ കാരണം ഒരുപാട് ബുദ്ധിമുട്ടുന്നു.. അപ്പോൾ നമുക്ക് ആദ്യം എന്താണ് അമിതവണ്ണം എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാം.. ഇത് മെഷർ ചെയ്യുന്നത് നമ്മുടെ ഹൈറ്റ് പൊതുവേ എത്രയാണ് അതിനനുസരിച്ചാണ് നമ്മുടെ വെയിറ്റ് നിർണയിക്കുന്നത്.. ഇതിനെ നമ്മൾ ബോഡി മാസ് ഇൻഡക്സ് എന്നാണ് പറയുന്നത്.. സാധാരണ ഇത് 25ന് മുകളിൽ പോകുമ്പോൾ അത് നമ്മൾ ഓവർ ആണ് എന്നും.. അതുപോലെ ഇത് 30ന് മുകളിൽ പോകുമ്പോൾ അത് ഒബിസിറ്റി ആണ് എന്ന് പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *