ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നെഞ്ചുവേദന എന്ന വിഷയത്തെക്കുറിച്ചാണ്.. നെഞ്ചുവേദന എന്ന് പറയുമ്പോൾ അത് നമുക്ക് പല സ്ഥലത്തുനിന്നും ഉത്ഭവിക്കാറുണ്ട്.. നെഞ്ചിന്റെ ഭാഗത്തുനിന്ന് അതിന്റെ തൊലി അതുപോലെ അതിൻറെ അടിയിലുള്ള മസിൽ.. അതിനു താഴെയുള്ള എല്ലുകൾ.. എല്ലിന് ഉള്ളിലുള്ള അവയവങ്ങൾ അതായത് ലേങ്സ് അതുപോലെ ഹാർട്ട്.. അന്നനാളം.. അതിനു പുറകിലുള്ള അസ്ഥിയും അതിൽ നിന്നും വരുന്ന ഞരമ്പുകളും ഇതെല്ലാം നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന വേദനകൾക്ക് കാരണമാകാറുണ്ട്.. നെഞ്ചുവേദന എന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾക്ക് അനുഭവപ്പെടുന്നത് ഹാർട്ട് അഥവാ ലെങ്സ് ഉൾപ്പെട്ടിട്ടുള്ള അവസ്ഥകൾ കൊണ്ടാണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടവ ഹാർട്ടറ്റാക്ക് അല്ലെങ്കിൽ ഹാർട്ടിന് സംബന്ധിച്ചുള്ള മറ്റ് അസുഖങ്ങൾ ആണ് ഇതിൻറെ ഏറ്റവും ഭയാനകമായ വിപത്തുകൾ ഉണ്ടാക്കാൻ കാരണമായവർ.. നേരത്തെ പറഞ്ഞപോലെ തന്നെ എല്ലാ നെഞ്ചുവേദനകളും ഹാർട്ടറ്റാക്ക് അല്ലെങ്കിൽ മറ്റ് പ്രധാന രോഗലക്ഷണങ്ങളും അല്ല..
ഹാർട്ടിൽ നിന്നും വരുന്ന മേജർ രക്തക്കുഴലുകളുടെ അപകടങ്ങൾ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന വേദനകൾ അതായത് സാധാരണ ഗതിയിൽ നെഞ്ചിന്റെ ഭാഗത്തും ഉണ്ടാവുന്ന കഴപ്പ് പ്രഷർ അതുപോലെ നിറഞ്ഞുനിൽക്കുന്ന ഒരു ഫീലിംഗ്.. എരിച്ചിൽ അതുപോലെ കുത്തിക്കഴപ്പ്.. അതായത് മറ്റൊരാൾക്ക് വിശദീകരിക്കാൻ പറ്റാത്ത ഒരു ബുദ്ധിമുട്ട് ഇത്തരം രീതിയിലാണ് ഇവ അനുഭവപ്പെടുന്നത്.. ഇത് നെഞ്ചിന്റെ ഭാഗത്തുനിന്ന് തുടങ്ങി ചില ആളുകൾക്ക് ഇടത്തെ കൈകളിലേക്ക് അല്ലെങ്കിൽ താടിയിലേക്ക് അല്ലെങ്കിൽ കഴുത്തിലേക്ക് പടർന്നുകയറി പിന്നെ അവിടെനിന്ന് രണ്ട് തോളുകളിലേക്ക് അതുപോലെ രണ്ട് കൈകളിലേക്കും ഇറങ്ങിവരുന്നതായിട്ട് കാണപ്പെടാറുണ്ട്.. ഇത്തരം ഒരു വേദന മുൻപ് ഉണ്ടാകാത്ത രീതിയിൽ വരുമ്പോൾ ഇത് ഹാർട്ട് സംബന്ധമായ വേദന ആണോ എന്ന് സംശയിക്കേണ്ടതായി വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…