വ്യായാമം നമ്മുടെ ജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നു.. വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ എങ്ങനെയാണ് രോഗങ്ങളെ പ്രതിരോധിക്കുന്നത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം വ്യായാമം എന്നതിനെക്കുറിച്ചാണ്.. വ്യായാമം എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അത് വളരെ അത്യന്താപേക്ഷിതമാണ്.. പ്രമേഹരോഗികൾ ആയാലും അല്ലാത്തവർക്കും ഒക്കെ തന്നെ വ്യായാമം വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്.. പ്രത്യേകിച്ചും ഈ മോഡേൺ കാലഘട്ടത്തിൽ നമ്മൾ നമ്മുടെ ജോലികൾ പലതും മെഷീനുകൾ ആണ് ചെയ്യുന്നത്.. അപ്പോൾ ഇത്തരം ഒരു കാലഘട്ടത്തിൽ വ്യായാമം വളരെ അനിവാര്യമാണ്.. ഇത്തരം മെഷീനുകളുടെ കടന്നുവരുമ്പോൾ നമ്മുടെ വ്യായാമം കുറക്കുകയും ഒരുപാട് ഊർജ്ജം കെട്ടിക്കിടക്കുകയാണ്.. അതുമൂലം ശരീരത്തിൽ പലതരം പുതിയ പുതിയ രോഗങ്ങൾ വരികയും ഒക്കെ ചെയ്യുന്നുണ്ട്..

അപ്പോൾ വ്യായാമം എന്ന് പറയുന്ന ഒരു കാര്യത്തിന് നമ്മൾ ഒരുപാട് ഊന്നൽ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.. അത് പ്രമേഹ രോഗി ആയിക്കഴിഞ്ഞിട്ട് അല്ല ചെറിയ കുട്ടികൾ മുതൽ നമുക്കറിയാം ഇപ്പോൾ കുട്ടികൾ ഒരുപാട് സ്ട്രെസ്സ് അതുപോലെ ടെൻഷൻ തുടങ്ങിയവ അനുഭവിക്കുന്ന കാലഘട്ടമാണ്.. രാവിലെ കുട്ടികൾ ഏഴുമണിക്ക് പോയാൽ തിരിച്ചു വീട്ടിൽ വരുന്നത് അഞ്ച് അല്ലെങ്കിൽ ആറുമണി ഒക്കെ ആവുമ്പോഴാണ്.. യാത്രയും സ്കൂളും ഒക്കെ കഴിഞ്ഞു വരുമ്പോൾ അത്രയും സമയം ആവും.. അതുകഴിഞ്ഞ് അവർ കമ്പ്യൂട്ടർ അല്ലെങ്കിൽ ടിവിയിലേക്ക് തിരിയും..

അതുകഴിഞ്ഞതും ഉടനെ അമ്മ അവരെ ഹോംവർക്ക് ചെയ്യാൻ ഇരുത്തും അല്ലെങ്കിൽ പഠിക്കാൻ.. ഇതിനിടയിൽ എവിടെയാണ് വ്യായാമത്തിന് അവർക്ക് സമയം.. പക്ഷേ ഇതെല്ലാം ശരിക്കും ഒരു ദിനചര്യ ആവേണ്ടത്.. നമ്മുടെ കുട്ടി ഒരു ആരോഗ്യമുള്ള കുട്ടികളായി വളരണമെങ്കിൽ ഭാവിയിൽ അവർക്ക് ഒരു ജീവിതശൈലി രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഈ ഹോംവര്‍ക്കിനോടൊപ്പം അല്ലെങ്കിൽ മറ്റു കാര്യങ്ങളോടൊപ്പം തന്നെ വ്യായാമത്തിനും ഒരു ഊന്നൽ നൽകേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്..

അത് മാതാപിതാക്കളും അതുപോലെ സ്കൂൾ അതോറിറ്റിസും ഒക്കെ തന്നെ ഇതിലേക്ക് ശ്രദ്ധ തിരിക്കേണ്ടത് അത്യാവശ്യമാണ്.. കുട്ടികൾ ഇപ്പോൾ കാണുന്നുണ്ട് ശരിക്കും പറഞ്ഞാൽ 10 വയസ്സുള്ള കുട്ടികൾ അല്ലെങ്കിൽ 12 വയസ്സുള്ള കുട്ടികളിലും കൊളസ്ട്രോൾ അതുപോലെ പ്രമേഹം.. അതുപോലെ ലിവർ ഫാറ്റ് തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കണ്ടുവരുന്നുണ്ട്.. ഇത് തികച്ചും ഒരു പേടിപ്പെടുത്തുന്ന ഭയാജനകമായ അവസ്ഥ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *