ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമുക്കറിയാം പ്രമേഹം എന്ന് പറയുന്നത് ഒരു ജീവിതശൈലി രോഗമാണ്.. ദൈനംദിനം എന്നുകൂടി വരികയാണ്.. നമ്മൾ പ്രമേഹത്തെ ക്ലാസിഫൈ ചെയ്യുകയാണെങ്കിൽ ടൈപ്പ് വൺ പ്രമേഹം അതുപോലെ ടൈപ്പ് ടു പ്രമേഹം എന്ന പ്രധാനപ്പെട്ട രണ്ടു വകുപ്പുകളിൽ ആണ് ഉൾപ്പെടുന്നത്.. അതുകൂടാതെ മറ്റു പ്രമേഹത്തിന്റെ മറ്റു വകഭേദങ്ങൾ കൂടി ഉണ്ടെങ്കിൽ ഇതാണ് നമ്മൾ പ്രധാനമായും ചർച്ച ചെയ്യുന്ന രണ്ട് പ്രമേഹങ്ങൾ..
അതിൽ ടൈപ്പ് ടൂ പ്രമേഹം എന്ന് പറയുന്നതാണ് നമ്മൾ നാല്പതുകളിലെ പ്രമേഹം അല്ലെങ്കിൽ 50 വയസ്സാകുമ്പോൾ മുതിർന്ന വ്യക്തിക്ക് വരുന്ന പ്രമേഹം എന്ന് കരുതിയിരുന്നത്.. ഇപ്പോൾ നമ്മൾ കണക്കുകൾ എടുത്തു നോക്കിയാൽ നമ്മൾ കാണുന്നത് ഈ ടൈപ്പ് ടു പ്രമേഹം വളരെ നേരത്തെ തന്നെ അതായത് 18 വയസ്സിലും അതുപോലെ 20 വയസ്സുള്ള ആളുകൾക്കും വരുന്നതായിട്ടാണ് ഇന്ന് കണ്ടുവരുന്നത്.. അത് തീർത്തും ഭായനകമായ ഒരു വിഷയം തന്നെയാണ്..കണക്കുകൾ സൂചിപ്പിക്കുന്നത് 2045 ആകുമ്പോഴേക്കും പത്തിൽ 1 അല്ലെങ്കിൽ 8 ൽ ഒന്ന് ഇന്ത്യക്കാർ പ്രമേഹരോഗിയായി മാറിക്കഴിഞ്ഞിരിക്കും എന്നാണ്.
അപ്പോൾ ഇത്രയും പേടിപ്പെടുത്തുന്ന പ്രമേഹത്തിന്റെ കണക്കുകൾ എടുക്കുമ്പോൾ നമുക്ക് ഇനിയും നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ സമയമായിട്ടില്ലേ എന്നുള്ള ചോദ്യങ്ങളാണ് വരുന്നത്.. അപ്പോൾ പ്രമേഹം എന്ന രോഗത്തെ നമ്മൾ എന്തുകൊണ്ടാണ് ഇത്രയധികം ഭയപ്പെടുന്നത് എന്നുള്ള കാര്യത്തെക്കുറിച്ച് നമുക്ക് ആദ്യം നോക്കാം.. പ്രമേഹം എവിടെയെല്ലാം രക്തചക്രമണം ഉണ്ടോ ആദ്യമൊക്കെ പ്രമേഹത്തിന് ഒരു ഗ്ലൂക്കോസ് ചയാപച്ചയത്തിന്റെ ഒരു പ്രശ്നമായാണ് കണക്കാക്കിയിരുന്നത്.. എന്നാൽ പതിയെ നമുക്ക് മനസ്സിലായി അതുമാത്രമല്ല പ്രമേഹത്തിന്റെ പ്രശ്നം എന്ന്..
പ്രമേഹം എന്ന് പറയുമ്പോൾ എവിടെയെല്ലാം രക്ത ധമനികൾ ഉണ്ടോ അവിടെയെല്ലാം കേടുപാടുകൾ സൃഷ്ടിക്കുന്ന ഒരു രോഗമാണ്.. എല്ലാ സ്ഥലങ്ങളിലും രക്ത ധമനികൾ അത് മസ്തിഷ്കം ആയാലും.. ഹൃദയമായാലും.. ജനനേന്ദ്രിയങ്ങൾ ആയാലും.. ആമാശയം അതുപോലെ മറ്റ് ദഹനേന്ദ്രിയങ്ങൾ ആയാലും.. കാലുകൾ എടുത്താലും ഒക്കെ തന്നെ എവിടെയെല്ലാം രക്ത ധമനികൾ ഉണ്ടോ അവിടെയെല്ലാം നാശം വിതക്കുന്ന ഒരു അസുഖമാണ്..
അപ്പോൾ നമ്മൾ ഇതിനെ വാസ്കോലോ പതി എന്നാണ് പറയുന്നത്.. അതായത് പ്രമേഹരോഗി പ്രമേഹം കണ്ടുപിടിക്കുന്ന ദിവസം തന്നെ ആ വ്യക്തി ഹൃദ്രോഗി കൂടി ആയിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ഇപ്പോൾ നമ്മൾ നിർവചിക്കുന്നത്.. അപ്പോൾ അത്തരത്തിലുള്ള ഒരു പ്രമേഹ രോഗത്തെയാണ് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…