ഇന്ന് നമ്മുടെ സംസാരിക്കാൻ പോകുന്നത് മറ്റൊരു പ്രധാന വിഷയത്തെക്കുറിച്ചാണ് അതായത് ഇ എസ് ആർ.. എന്താണ് ഇ എസ് ആർ എന്ന് പറയുന്നത്.. നമ്മൾ കൂടുതലായിട്ടും ലാബുകളിൽ പോയി ഇ എസ് ആർ നോക്കുമ്പോൾ അവർ അതിൻറെ വാല്യൂ പറഞ്ഞുതരും.. പക്ഷേ എന്താണ് ഇത് എന്നും.. എന്താണ് ഇതിൻറെ അർത്ഥം എന്നും.. ഇതെങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നും നമുക്ക് നോക്കാം.. ഇതിന്റെ ഏറ്റവും വലിയ ഒരു ഗുണം എന്ന് പറയുന്നത് ഇ എസ് ആർ നമുക്ക് ഏത് ലാബുകളിലും ചെയ്യാം സാധിക്കും.. ഏത് ചെറിയ ലാബുകളിലും കൂടുതൽ സൗകര്യങ്ങൾ ഇല്ലാതെ തന്നെ ചെയ്യാൻ സാധിക്കും.. കുറച്ച് ബ്ലഡ് ഒരു ട്യൂബിൽ എടുത്ത് കഴിഞ്ഞ് വച്ചാൽ എത്രയാണ് ESR എന്ന് വളരെ കൃത്യമായി തന്നെ നമുക്ക് അറിയാൻ സാധിക്കും..
വെറും 20 മിനിറ്റ് കൊണ്ട് തന്നെ റിസൾട്ട് കിട്ടുന്ന ഒരു സിമ്പിൾ ടെസ്റ്റ് ആണ്.. അതുകൊണ്ടുതന്നെയാണ് ഇത് ഇത്രയധികം അറിയപ്പെടാൻ തുടങ്ങിയത്.. സാധാരണ നോർമൽ ഇ എസ് ആർ എന്ന് പറയുന്നത് എത്രയാണ്.. ഇ എസ് ആർ സാധാരണ 10 അല്ലെങ്കിൽ 15 ആണ്.. അത് നമ്മുടെ വയസ്സ് കൂടുന്തോറും ഇഎസ്ആറും കൂടാൻ സാധ്യതയുണ്ട്.. ഉദാഹരണത്തിന് 40 വയസ്സുള്ള ഒരാൾക്ക് 20 ആയിരിക്കും ഇ എസ് ആർ അളവ്.. ഇത് സ്ത്രീകളിൽ നോക്കുകയാണെങ്കിൽ ഒരു 5 അല്ലെങ്കിൽ 6 കൂടുതലായിരിക്കും..
അപ്പോൾ നമ്മൾ ഇതിന് എപ്പോഴാണ് ശ്രദ്ധിക്കേണ്ടത് എന്നുവച്ചാൽ ഇ എസ് ആർ കൂടുന്ന സമയത്താണ്.. 20 നു മുകളിൽ പോവുകയാണെങ്കിൽ ശ്രദ്ധിക്കണം.. ഒരാൾക്ക് 30ന് മുകളിൽ ഇഎസ്ആർ ഉണ്ടെങ്കിൽ അത് കൂടുതൽ ശ്രദ്ധിക്കണം.. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും കൃത്യമായി മനസ്സിലാക്കണം.. ESR കൂടുമ്പോൾ നമ്മൾ ഒരു കാര്യം മനസ്സിലാക്കണം കാരണം നീർവീഴ്ച ഉണ്ടാവുമ്പോഴാണ് ഇത് കൂടുന്നത്.. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ കാണുക..