ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ചാണ് അതായത് സാധാരണ ഒരു ഹെൽത്ത് വീഡിയോസിലെ സാധാരണ ഭക്ഷണരീതികളെ കുറിച്ച് അല്ലെങ്കിൽ ഭക്ഷണക്രമങ്ങളെ കുറിച്ച് പറയാറുണ്ട്.. എങ്ങനെയാണ് നമുക്ക് രോഗസാധ്യത ഉണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ കഴിയുക.. എന്തെല്ലാം ലക്ഷണങ്ങൾ മനസ്സിലാക്കി നമുക്ക് രോഗങ്ങളെ തിരിച്ചറിയാം.. എന്നുള്ള കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് നമ്മൾ സാധാരണ ഡിസ്കസ് ചെയ്യാറുള്ളത്.. ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് അത്തരമൊരു വിഷയത്തെക്കുറിച്ചല്ല.. ആരോഗ്യവുമായി ബന്ധപ്പെട്ട് നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് നിത്യോപയോഗ സാധനങ്ങളിൽ ശ്രദ്ധിക്കേണ്ടത്..
പ്രത്യേകിച്ചും നമ്മൾ നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ.. ഇന്ന് ആരും തന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളെക്കുറിച്ച് അത്രയധികം ശ്രദ്ധിക്കാറില്ല അല്ലെങ്കിൽ ശ്രദ്ധ കൊടുക്കാറില്ല.. നമ്മൾ ഇന്ന് എല്ലാവരും പല രീതിയിലുള്ള പാത്രങ്ങളാണ് ഉപയോഗിക്കുന്നത്.. നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. അതുപോലെ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. ഫൈബർ പാത്രങ്ങൾ തുടങ്ങിയ പല രീതിയിലുള്ള പാത്രങ്ങൾ ആണ് നമ്മൾ ഇന്ന് ഉപയോഗിക്കുന്നത്..
അപ്പോൾ ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ ഉപയോഗിക്കുന്ന ഇത്തരം പാത്രങ്ങൾ ഏത് രീതിയിലാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് അറിഞ്ഞില്ലെങ്കിൽ അതുമായി ബന്ധപ്പെട്ടതാണ് നമുക്ക് ഭൂരിഭാഗം പ്രശ്നങ്ങളും ജീവിതത്തിൽ ഉണ്ടാകുന്നത്.. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് നമുക്ക് ഇത്രയും തൈറോയ്ഡ് പ്രശ്നങ്ങൾ നമ്മുടെ ഈ കാലഘട്ടത്തിൽ ഉണ്ടാകുന്നത് അല്ലെങ്കിൽ കൂടി വരുന്നത്.. പണ്ടത്തെ വീഡിയോകളിൽ എല്ലാം പറയുന്ന ഒരു കാര്യം വല്ലപ്പോഴും ആണ് ക്യാൻസർ എന്ന പേര് കേട്ടിട്ടുള്ളത്..
പക്ഷേ ഇന്ന് അങ്ങനെയല്ല നമ്മുടെ ചുറ്റുമുള്ള വീടുകളിലും ബന്ധുകളിലും നമ്മുടെ കുടുംബത്തിലും ഒക്കെ ആർക്കെങ്കിലും കാണാൻ സാധിക്കും.. അതുപോലെതന്നെ തൈറോയ്ഡ് പരിശോധിച്ചാലും ഇവരിൽ ആർക്കെങ്കിലും ഒക്കെ അതും ഉണ്ടാവും.. തൈറോയ്ഡിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും പറയാറില്ല അയഡിൻ ഡെഫിഷ്യൻസി എന്നാണ് പറയുന്നത്.. അയഡിൻ ഉള്ള ഉപ്പുകൾ വർഷങ്ങളായി കഴിച്ചിട്ടും അസുഖത്തിന് ഒരു കുറവുമില്ല.. അപ്പോൾ അതിൻറെ യഥാർത്ഥ കാരണം എന്താണ് മറ്റെന്തൊക്കെയോ ആണ്..