എന്തെല്ലാം മരുന്നുകൾ കഴിച്ചിട്ടും ബിപി അതുപോലെ തന്നെ തൈറോഡ് ഇവയെല്ലാം കുറയാത്തത് എന്തുകൊണ്ട്.. ഇവ നിയന്ത്രിക്കാൻ മറ്റ് എന്തെല്ലാം കാര്യങ്ങളിൽ കൂടി ശ്രദ്ധിക്കണം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാന വിഷയത്തെക്കുറിച്ചാണ് അതായത് ബ്ലഡ് പ്രഷർ.. ഇന്ന് ഒരുപാട് ആളുകൾ ബ്ലഡ് പ്രഷറിന് മരുന്നുകൾ എടുക്കുന്നവർ ആദ്യം ഒരു ഗുളികയിൽ ആയിരിക്കും തുടങ്ങുക അതു കഴിഞ്ഞ് അത് ദിവസത്തിൽ രണ്ടുനേരവും ആവും.. പിന്നീട് അതിൻറെ കൂടെ മറ്റു പല ഗുളികകളും കഴിക്കാൻ തുടങ്ങും.. കഴിഞ്ഞ തവണ ക്ലിനിക്കിൽ വന്ന ഒരാൾ ബിപിക്ക് മരുന്ന് എടുക്കുന്നു എന്നു പറഞ്ഞു അവരുടെ ലിസ്റ്റ് കാണിച്ചു.. അഞ്ചു മരുന്നുകളാണ് ബിപിക്ക് അവർ കഴിച്ചുകൊണ്ടിരിക്കുന്നത്..

എന്നിട്ടും അവരുടെ ബിപി കിടക്കുന്നത് വളരെ ഹൈ ആയിട്ടാണ്.. അപ്പോൾ നിങ്ങൾ ഒന്ന് ശ്രദ്ധിക്കുക ഇത്രയും അധികം ഗുളികകൾ കഴിച്ചിട്ടും അവരുടെ ബിപി കുറയുന്നില്ല എങ്കിൽ ബിപിക്ക് ഗുളികകൾ മാത്രം കഴിച്ചത് കൊണ്ട് ഒരു കാര്യവുമില്ല എന്നല്ലേ അതിനർത്ഥം.. അതാണ് നമ്മൾ ഇതിൽ നിന്നും തിരിച്ചറിയേണ്ടത്.. നമ്മൾ സാധാരണഗതിയിൽ എല്ലാം മരുന്നു കഴിച്ച് ശരിയാക്കാം എന്ന് കരുതിയാൽ അത് വെറുതെയാണ്.. നമ്മൾ ഇപ്പോൾ തൈറോയ്ഡ് രോഗം മൂലം മരുന്നു കഴിക്കുന്ന ഒരാളെ എടുത്തു നോക്കിയാൽ അവർക്ക് എല്ലാ പ്രശ്നങ്ങളും ഉണ്ട്..

മുടികൊഴിച്ചിലുണ്ട് അതുപോലെ വെയിറ്റ് കൂടുന്നുണ്ട്.. മെന്റൽ ഇറിറ്റേഷൻസ് ഉണ്ട്.. ജോയിൻറ് അതുപോലെ മസിൽ പെയിൻ ഉണ്ട്..ക്ഷീണം അങ്ങനെ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ട്.. പക്ഷേ തൈറോയ്ഡ് മെഡിസിൻ കഴിക്കുന്നുണ്ടോ ഉണ്ട്.. ഇതേപോലെ തന്നെയാണ് പ്രമേഹത്തിന്റെ കാര്യം എടുത്തുനോക്കിയാലും.. കാരണം എന്താണ് വെച്ചാൽ പ്രമേഹത്തിനും മൂന്നും നാലും മരുന്നുകൾ കഴിച്ചാലും അവർക്കെല്ലാം 200 മുകളിലാണ് ഷുഗർ കിടക്കുന്നത്.. അവർക്ക് അതിൻറെ തായ് എല്ലാ ബുദ്ധിമുട്ടുകളും ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *