ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെയധികം ആളുകൾ ഇന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ചാണ്. അതായത് വെരിക്കോസ് വെയിൻ.. ഇന്ന് വളരെ അധികം ആളുകളിൽ കണ്ടുവരുന്ന ഇത് വ്രണങ്ങളായി അതുപോലെ ചൊറിച്ചിൽ ആയി മറ്റ് പലതരത്തിലുള്ള കോംപ്ലിക്കേഷനുകളിൽ കൊണ്ടുചെന്ന് എത്തിച്ച്.. മനുഷ്യർ ആകെ ഇതുമൂലം വശംകെട്ട് പോകുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ എന്നത്.. നമ്മുടെ കാലുകളിലെ ഞരമ്പുകളിൽ പ്രധാനമായും ഹൃദയത്തിലേക്ക് അശുദ്ധ രക്തം കൊണ്ടുചെന്ന് എത്തിക്കുന്ന വെയിൻസിൽ അത് കൂടുതൽ പ്രഷർ ഉണ്ടാക്കുകയും അവിടുത്തെ വാൽവുകൾക്ക് തകരാർ സംഭവിക്കുമ്പോൾ ആണ് നമുക്ക് വെരിക്കോസ് വെയിൻ ഉണ്ടാവുന്നത്..
സൂപ്പർ ഫീഷ്യൽ വീനസ് എന്ന മെഡിക്കൽ ടെർമിനോളജിയിൽ ആണ് ഈ വെരിക്കോസ് വെയിന് ഡിഫൈൻ ചെയ്യുന്നത്.. പലപ്പോഴും ഡയബറ്റിക് ആയിട്ടുള്ള ആളുകൾക്ക് അതുപോലെ നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക്.. ചായ അടിക്കുകയോ അല്ലെങ്കിൽ പൊറോട്ട അടിക്കുകയോ.. അതുപോലെ അധ്യാപകർക്ക്.. ബാർബർ മാർക്ക്.. തുടങ്ങിയ ഒരുപാട് നേരം നിന്നുകൊണ്ട് ജോലിചെയ്യുന്ന സർജൻ മാർക്ക് വരെ ഈ പറയുന്ന വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. അതിൻറെ കൂടെ കോംപ്ലിക്കേറ്റഡ് ആക്കുന്ന ചില റിസ്ക് ഫാക്ടർസ് കൂടി ഉണ്ട്.. അതിൻറെ കൂടെ ഡയബറ്റിക്ക് കൂടിയാണെങ്കിൽ ഈ പറയുന്ന വീനസ് ഇൻ സെഫിഷ്യൻസി കൂടുതൽ ഉണ്ടായേക്കാം..
ഡയബറ്റിക് ബന്ധപ്പെടുത്തിയുള്ള മറ്റ് അനുബന്ധ പ്രശ്നങ്ങളും അതുപോലെ ഇൻഫെക്ഷൻസും ഇതിനെ കൂടുതൽ കോംബ്ലിക്കേറ്റഡ് ആക്കാറുണ്ട്.. ഒരു പ്രമേഹ രോഗി സ്വന്തം പാദം സംരക്ഷിക്കേണ്ടത് ഒരു ടീനേജ് കാരി പെൺകുട്ടി അവളുടെ മുഖം സംരക്ഷിക്കുന്നതുപോലെ ആണ് എന്ന തമാശയ്ക്ക് പറയാറുണ്ട്.. കാരണം ചെറിയ കുത്തുകൾ അല്ലെങ്കിൽ പാടുകൾ അല്ലെങ്കിൽ ചെറിയ ഒരു അൾസർ പോലും അത് നിങ്ങളെ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്നുള്ളത് കൊണ്ട്.. ഈ വാൽവുകൾ എങ്ങനെയാണ് വൺവേയിൽ മാത്രം ബ്ലഡുകൾ കൊണ്ടുചെന്ന് എത്തിക്കുന്ന ആ ഒരു പ്രോസസിന് തകരാറുകൾ സംഭവിക്കാം..