ഇന്ന് പല ആളുകളുടെയും ഒരു പ്രധാന വിഷമം എന്ന് പറയുന്നത് മുടികൊഴിച്ചിൽ ആണ്.. കട്ടി ഇല്ലാത്ത മുടികൾ.. അതുപോലെ ചെറിയ പ്രായത്തിൽ തന്നെ കഷണ്ടി വരുക.. പെൺകുട്ടികൾക്ക് വളരെയധികം മുടികൊഴിച്ചിൽ ഉണ്ടാവുക.. അതുപോലെ പ്രായമുള്ള ആളുകൾക്ക് ആണെങ്കിൽ അത് സ്ത്രീകൾക്കോ പുരുഷന്മാർക്കോ ആണെങ്കിൽ ഒരേ രീതിയിൽ മുടി കുറഞ്ഞു കുറഞ്ഞുവരുന്നു.. ഇത് ഒരു ഗ്ലോബൽ പ്രശ്നമായി ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്.. ശരിക്കും ഈ ഹെയർ ഫോൾ എന്ന് പറഞ്ഞാൽ എന്താണ്..
അതായത് നമ്മുടെ മുടിക്ക് പല സ്റ്റേജ്സ് ഓഫ് ഗ്രോത്ത് ഉണ്ട്.. അതായത് നമ്മുടെ മുടി വളർന്നു കഴിഞ്ഞാൽ അതിന്റെ ഒരു നോർമൽ ഗ്രോത്ത് സ്റ്റേജ് എന്ന് പറയുന്നത് ഒരു മുടി വളർന്നു കഴിഞ്ഞാൽ അത് ഏഴ് വർഷം വരെ നിലനിൽക്കും എന്നാണ്.. ഏഴു വർഷങ്ങൾക്ക് ശേഷം ആ മുടി കൊഴിഞ്ഞുപോകുന്നു.. അപ്പോൾ നോർമലി ഈ ഒരു ഏഴ് വർഷത്തിന്റെ ദൈർഘ്യം കുറഞ്ഞു കുറഞ്ഞു വന്ന് അത് ചിലർക്ക് നാലുവർഷം ആകുന്നു.. മറ്റു ചിലർക്ക് ഒന്നര വർഷം ആകുന്നു എന്നു പറയുമ്പോഴാണ് അത് കഷണ്ടി എന്ന അവസ്ഥയിലേക്ക് പോകുന്നത്..
അതായത് ഒരു മുടി വന്ന് അത് പെട്ടെന്ന് കൊഴിഞ്ഞു പോവുകയാണെങ്കിൽ നിങ്ങൾ അലോപ്പേഷ്യ എന്ന ഒരു രോഗാവസ്ഥയിലേക്ക് കടക്കുകയാണ്.. എങ്ങനെ നമുക്ക് ഈ മുടികൊഴിച്ചിൽ എന്ന അവസ്ഥയെ പ്രിവെൻറ് ചെയ്യാം.. മുൻപ് കാലങ്ങളിൽ നമ്മൾ കേട്ട വളരെ സുപരിചിതമായ ഒരു കാര്യമാണ് നല്ല വെളിച്ചെണ്ണ ഉപയോഗിക്കുക എന്നത്..അതുപോലെ പഴയകാലത്ത് അമ്മമാർ കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കും..