ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടിനെ കുറിച്ചാണ്.. അതായത് യൂറിക് ആസിഡ്.. ഇത് ഒരുപാട് പേർക്ക് ഉള്ള ഒരു പ്രധാന പ്രശ്നമാണ്.. ഈ യൂറിക്കാസിഡ് സംബന്ധിച്ച പല ഡോക്ടർമാരും പറയുന്നത് കേട്ടിട്ടുണ്ട് അതുപോലെ ആരോഗ്യ മാസികകളിൽ വായിച്ചിട്ടുണ്ടാവും.. അതായത് പ്രോട്ടീൻ അളവ് ശരീരത്തിൽ കൂടി കഴിയുമ്പോൾ അതിൻറെ ഭാഗമായി ഗൗട്ട് ഉണ്ടാകുന്നു.. കാലിലെ മറ്റ് ജോയിന്റുകളിൽ ഒക്കെ യൂറിക്കാസിഡ് അടിഞ്ഞുകൂടുന്നു..
അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നമ്മൾ കൂടുതൽ കേൾക്കാറുള്ളത്.. അപ്പോൾ എന്തു ചെയ്യും ആളുകള് കുറച്ചു പ്രോട്ടീൻ ഒക്കെ മാറ്റിവയ്ക്കും.. കുറച്ചു റെഡ് മീറ്റ് തുടങ്ങിയവ.. ഇവയെ അല്ലാതെ യൂറിക് ആസിഡിനെ കുറിച്ച് കുറച്ചു കൂടുതൽ അറിയേണ്ട കാര്യങ്ങൾ ഉണ്ട്.. സ്ഥിരമായി എന്റെ ക്ലിനിക്കിൽ പരിശോധിക്കുമ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം ഒരുപാട് ഹാർട്ടറ്റാക്ക് സംബന്ധിച്ച കാര്യങ്ങളും അതുപോലെ സ്ട്രോക്ക് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളും.. അതുപോലെ ഉദ്ധാരണ കുറവ് പ്രശ്നങ്ങളും തുടങ്ങിയവയുടെ പ്രധാന കാരണമായി വരുന്നത് യൂറിക് ആസിഡ് ആണ്.. അപ്പോൾ ആ ഒരു ഭാഗം ആരും ശ്രദ്ധിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇന്ന് ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്..
അപ്പോൾ എന്താണ് യൂറിക്കാസിഡിന്റെ പ്രധാന കാര്യങ്ങൾ.. അപ്പോൾ യൂറിക്കാസിഡ് എന്ന് പറഞ്ഞാൽ നമുക്കറിയാം പ്യൂറിൻ എന്ന് പറയുന്ന പ്രോട്ടീനിൽ അടങ്ങിയ പ്യൂരിൻ്റെ ലാസ്റ്റ് പ്രോഡക്റ്റാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്.. അത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.. പക്ഷേ ഈ വേസ്റ്റ് പ്രോഡക്റ്റ് ശരിയായി സമയത്ത് യൂറിനിൽ കൂടെ പുറത്തേക്ക് പോകുന്നില്ല എന്നുണ്ടെങ്കിൽ അതായത് നമ്മുടെ കിഡ്നി റിലേറ്റഡ് ആയിട്ടും മെറ്റബോളിസം ആയിട്ടും വരുന്ന ഇൻ ബാലൻസ് കൊണ്ട് യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ അടഞ്ഞു കൂടുന്നു..
https://www.youtube.com/watch?v=h-tkxg6nSG0