കുഞ്ഞുങ്ങളുടെ ശരിയായ ആരോഗ്യം.. കുഞ്ഞുങ്ങളുടെ വളർച്ചയിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..

പീഡിയാട്രിക്സിലെ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ എന്ന് പറഞ്ഞ് ഒന്നാമത്തെ വാക്സിനേഷൻ.. അതുപോലെ ഗ്രോത്ത് ആൻഡ് ഡെവലപ്മെൻറ്.. മൂന്നാമത്തെ ന്യൂട്രീഷൻ.. അപ്പോൾ കുട്ടികളിൽ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവ.. അവരുടെ ആരോഗ്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാമത്തേത് പോഷകാഹാരങ്ങൾ.. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.. അത് കഴിഞ്ഞ് ഇമ്മ്യൂണൈസേഷൻ.. കൃത്യമായി സമയത്ത് പ്രതിരോധ കുത്തിവെപ്പുകൾ നൽകുക..

പിന്നെ ഗ്രോത്ത് ആൻഡ് ഡെവലപ്മെൻറ്.. കുഞ്ഞ് കൃത്യമായി വളരുന്നുണ്ടോ എന്ന് നോക്കുക.. അപ്പോൾ നമ്മൾ ഹോസ്പിറ്റലിൽ ഡോക്ടറിന്റെ അടുത്ത് സാധാരണ ഒരു പനി ഉള്ളപ്പോൾ അല്ലെങ്കിൽ ചുമ്മ ഉള്ളപ്പോൾ പോകണം പക്ഷേ ഒരു കുഞ്ഞിനെ അങ്ങനെയല്ല മൂന്നുമാസം അല്ലെങ്കിൽ ആറുമാസം കൂടുമ്പോൾ ചുരുങ്ങിയ പക്ഷം ഒരു പീടിയാട്രീഷനെ കാണിക്കണം..

കാരണം കുഞ്ഞിന്റെ വളർച്ചയുടെ പല നാഴികക്കല്ലുകളും വളരെ പ്രധാനപ്പെട്ടവയാണ്.. പലപ്പോഴും വളർച്ചകൾ മുരടിച്ച്.. തീരെ പോഷകാഹാരം കുറവ് എന്ന പ്രശ്നം വന്ന്.. നീളം വയ്ക്കാതെ.. ഓവർ വെയിറ്റ് അതായത് പൊണ്ണത്തടി ആയിട്ടുള്ള കുട്ടികൾ.. ശരിക്കും നമ്മൾ ആരോഗ്യമുള്ള കുട്ടികളെയാണ് വാർത്തടുക്കേണ്ടത്..അപ്പോൾ ഈ ഗ്രോത്ത് എന്ന് പറയുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കാര്യം ഉയരം അതിന്റെ ഒപ്പം തന്നെ വെയ്റ്റ് വേണം.. അതിൻറെ ഭാഗമായിട്ട് കുഞ്ഞുങ്ങൾക്ക് പോഷകാഹാരങ്ങളും കൊടുത്തു കഴിഞ്ഞാൽ അവരുടെ വയസ്സിന് അനുസരിച്ചുള്ള ആരോഗ്യമുണ്ടാകും..

Leave a Reply

Your email address will not be published. Required fields are marked *