ഇന്ന് പലർക്കും ഉള്ള ഒരു പ്രശ്നമാണ് മുടി പൊട്ടിപ്പോവുക അതുപോലെ മുടികൊഴിച്ചിൽ അകാലനര എന്നിങ്ങനെ മുടിയെ ബാധിക്കുന്ന ഒരുപാട് ഒട്ടുമിക്ക പ്രശ്നങ്ങളെയും ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കവും സോഫ്റ്റ്നസ് എല്ലാം നൽകുന്ന ഒരു അടിപൊളി ഹെന്ന ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. അപ്പോൾ ഈ ഹെന്ന എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. അതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..
ഈ സ്പെഷ്യൽ ഹെന്ന തയ്യാറാക്കുവാൻ നമുക്ക് ആദ്യം വേണ്ടത് ഹെന്ന പൗഡർ ആണ്.. ഹെന്ന പൗഡർ നെ കുറിച്ച് എല്ലാം അറിയാമായിരിക്കും കാരണം ഇതിൽ ഒരു യാതൊരുവിധ രാസവസ്തുക്കളും അടങ്ങിയിട്ടില്ല എന്നതുകൊണ്ട് തന്നെ കെമിക്കലുകളോട് അലർജി ഉള്ള ആളുകൾക്ക് എല്ലാം ഈ ഹെന്ന പൗഡർ ഉപയോഗിക്കാൻ പറ്റും.. മറ്റ് ഹെയർ കളർ എല്ലാം വാങ്ങി ഉപയോഗിക്കുമ്പോൾ അതിനകത്ത് ഒരുപാട് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.. ഇത് നമ്മുടെ തലയോട്ടിക്കും അതുപോലെതന്നെ തലമുടിക്കും എല്ലാം ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യും..
അതുപോലെതന്നെ ഈ ഹെന്നയുടെ ഉപയോഗം നമ്മുടെ മുടിക്ക് നല്ല സോഫ്റ്റ്നസ് അതുപോലെ മുടിയുടെ വേര് മുതൽ മുടിയുടെ അറ്റം വരെ മുടി നല്ല സ്ട്രോങ്ങ് ആക്കുകയും മുടിക്ക് നല്ല ന്യൂട്രീഷൻ നൽകുകയും ചെയ്യുന്നു.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം ഹെന്ന പൗഡർ ആവശ്യമാണ്.. അതിനുശേഷം നിങ്ങളുടെ വീട്ടിൽ ഇരുമ്പ് ചട്ടി ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം.. ഈ ചട്ടി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.. അതുപോലെതന്നെ നിങ്ങൾ ഹെന്ന പൗഡർ എടുക്കുമ്പോൾ മുടി കൂടുതൽ ഉള്ള ആളുകൾ പൗഡർ കൂടുതൽ എടുക്കുക..
കുറച്ചു മുടിയുള്ള ആളുകൾ കുറച്ച് എടുത്താൽ മതിയാകും..ഇനി ഇതിലേക്ക് ഒരു രണ്ട് സ്പൂൺ നെല്ലിക്കാപ്പൊടി കൂടി ആവശ്യമാണ്.. ഇത് നമ്മുടെ മെഡിക്കൽ കൂടുതൽ കറുപ്പും അതുപോലെതന്നെ ആരോഗ്യവും നൽകുന്നു.. അടുത്തതായി വേണ്ടത് നാരങ്ങാനീര് ആണ്.. നാരങ്ങയിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.. നാരങ്ങ തലമുടിയിൽ ഉണ്ടാകുന്ന താരം പ്രശ്നം പൂർണമായും ഇല്ലാതാക്കും.. അതുപോലെ തലയോട്ടി നല്ല ക്ലീനായി ഇരിക്കുവാൻ സഹായിക്കും.. അതുപോലെതന്നെ തലമുടിയിൽ ഒരുപാട് എണ്ണമയം ഉണ്ടാകുന്നത് തടയും..