ഇന്ന് സംസാരിക്കാൻ പോകുന്നത് നമ്മുടെ സെക്ഷ്വൽ ലൈഫിനെ കുറിച്ചാണ്.. ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള ബന്ധം കൂടുതൽ കൂട്ടി ഉറപ്പിക്കാൻ അല്ലെങ്കിൽ ഏറ്റവും കൂടുതൽ അടുപ്പം ലഭിക്കാൻ കാരണമായിത്തീരുന്ന പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് സെക്സ് എന്ന് പറയുന്നത്.. എന്നാൽ പല ദമ്പതികൾക്കും ഇടയിലുള്ള സെക്ഷ്വൽ ലൈഫ് എന്ന് പറയുന്നത് പല സാഹചര്യങ്ങളിലും അതായത് വിവാഹം കഴിഞ്ഞ വർഷങ്ങളോളം ഒരുപക്ഷേ ഒരേ വീട്ടിൽ തന്നെ രണ്ടു മുറികളിൽ അല്ലെങ്കിൽ ഒരു മുറിയിൽ തന്നെ രണ്ടായിട്ട് ജീവിക്കുന്ന അതുപോലെ ഇത്തരം കാര്യങ്ങൾ എങ്ങനെ മറ്റുള്ളവരോട് തുറന്നു പറയുമെന്നൊക്കെ വിചാരിച്ച് അഡ്ജസ്റ്റ് ചെയ്ത് ചെയ്ത് നീറി പുകഞ്ഞ കഴിയുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലും ഇന്ന് ഉണ്ട്..
എന്തുകൊണ്ടാണ് ഇതുപോലെ ജീവിതത്തിൽ ഇത്തരം കാര്യങ്ങളിൽ താളപ്പിഴകൾ വരുന്നത്.. പലപ്പോഴും നമ്മളെയും അതുപോലെ തന്നെ പങ്കാളികളെയും മനസ്സിലാക്കാൻ ശ്രമിക്കാത്തത് അല്ലെങ്കിൽ അറിയാതെ പോകുന്നതും ആണ് പ്രധാനമായും ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാൻ ഭൂരിഭാഗവും കാരണമാകുന്നത്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മൾ നമ്മുടെ പങ്കാളിയുമായുള്ള സാമ്യതകൾ വളരെ ഉണ്ടാവും..
പക്ഷേ അതിനുമപ്പുറം നമ്മൾ തിരിച്ചറിയേണ്ടത് നമ്മൾ നമ്മുടെ പങ്കാളിയും തമ്മിലുള്ള വ്യത്യസ്തതകളാണ്.. നമ്മളും നമ്മുടെ പങ്കാളിയും ഒരുപോലെയാണ്.. അല്ല ഒരിക്കലും അല്ല ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്തരാണ്.. സ്ത്രീയും പുരുഷനും ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്തനാണ്.. വസ്ത്രധാരണത്തിൽ പോലും വ്യത്യസ്തരാണ്..