ഇന്ന് പറയാൻ പോകുന്നത് ഒരുവിധം എല്ലാവരിലും വരുന്ന വായ്പുണ്ണ് എന്ന അസുഖത്തെക്കുറിച്ച് ആണ്.. ചില ആളുകൾ പറയാറുണ്ട് റിപ്പീറ്റഡ് ആയിട്ട് എനിക്ക് വായിപുണ്ണ് അഥവാ മൗത്ത് അൾസർ ഉണ്ടാവുന്നത്.. ഇത് കാരണം എനിക്ക് ഒരാളോടും നേരെ സംസാരിക്കാൻ പറ്റുന്നില്ല.. അതുപോലെ എനിക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒന്നും കഴിക്കാൻ സാധിക്കുന്നില്ല.. അതുപോലെതന്നെ പുളിയുള്ള പഴങ്ങൾ കഴിക്കാനും ബുദ്ധിമുട്ടാണ്.. അതുപോലെ എരിവുള്ള വല്ല ഭക്ഷണവും ഇത്തിരി കഴിച്ചാൽ തന്നെ പിന്നീട് കുറച്ചുനേരത്തേക്ക് വേദന കൊണ്ട് ഇരിക്കാൻ പറ്റില്ല..
ചില സമയങ്ങളിൽ ഇത്തരം ബുദ്ധിമുട്ടുകൾ കൊണ്ട് ദേഷ്യവും സങ്കടവും വരും.. അപ്പോൾ ഇങ്ങനത്തെ വായ്പുണ്ണ് അല്ലെങ്കിൽ മൗത്ത് അൾസർ എന്ന് പറയുന്ന കണ്ടീഷൻ ഇപ്പോൾ എല്ലാ ആളുകളിലും വളരെ കോമൺ ആയി കണ്ടുവരുന്നുണ്ട്.. അപ്പോൾ ഇതിന് പലപല കാരണങ്ങളുണ്ട്.. ഇന്ന് ക്ലിനിക്കിൽ ഒരു രോഗി വന്നിരുന്നു അവര് പറഞ്ഞത് അവർക്ക് കുറെ മാസങ്ങളായി ഇത്തരം ബുദ്ധിമുട്ട് ഉണ്ട് എന്നാണ്.. ഇത് മാറ്റുവാൻ ആയിട്ട് അവർ പലപല മെഡിസിനുകൾ ട്രൈ ചെയ്തു.. എവിടെപ്പോയി കാണിച്ചാലും ആദ്യം അവർക്ക് വൈറ്റമിൻ ഡെഫിഷ്യൻസി ആണ് എന്ന് പറഞ്ഞു മരുന്നുകൾ കൊടുക്കും.. അതൊക്കെ കഴിച്ചിട്ടും അവർക്ക് യാതൊരു മാറ്റവുമില്ല..
അതുകൂടാതെ വീട്ടിലെ പലപല ഒറ്റമൂലികളും ട്രൈ ചെയ്തു.. അതുപോലെ പലപല രീതികളും മാർഗങ്ങളും ട്രൈ ചെയ്തു നോക്കി.. അതുപോലെ ഭക്ഷണത്തിൽ ക്രമീകരണവും വരുത്തി എന്നിട്ടും ഈ ഒരു പ്രശ്നത്തിന് യാതൊരു മാറ്റവും ഇല്ല..എന്തൊക്കെയുണ്ട് മരുന്നുകൾ എടുത്തിട്ടും യാതൊരു മാറ്റവും വരുന്നില്ല അപ്പോൾ കുറെ കാര്യങ്ങൾ അവരോട് ചോദിച്ചു വന്നപ്പോഴാണ് യഥാർത്ഥ കാരണം മനസ്സിലായത്.. അപ്പോൾ ആദ്യം നമ്മൾ ചെയ്യേണ്ടത് ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുക എന്നതാണ്..