തലമുടി നരയ്ക്കുക എന്നത് പണ്ട് പ്രായമായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഇന്ന് കൊച്ചു കുട്ടികൾ മുതൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു.. തലമുടി പെട്ടെന്ന് നരക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്.. തലമുടികൾ അകാലത്തിൽ നരക്കുന്നത് തടയാൻ വൈറ്റമിൻ ബി 12 ധാരാളം മായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കണം.. ഇത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് മുടി അകാലത്തിൽ നരക്കുന്നത് വളരെ എളുപ്പത്തിൽ തടയാനും..
മുടിക്ക് നല്ല ആരോഗ്യപൂർണമായ വളർച്ച ഉണ്ടാക്കുവാനും.. നരച്ച മുടികൾ പതിയെ പതിയെ വേര് മുതൽ കറുത്ത വരുന്നതിന് സഹായിക്കുകയും ചെയ്യുന്ന ഒരു എഫക്ടീവ് എണ്ണ എങ്ങനെ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്നതിനെ കുറിച്ചാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ എണ്ണ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് 250 ml വെളിച്ചെണ്ണ ഉപയോഗിച്ച് തയാരാക്കുന്നതിനെ കുറിച്ചാണ്.. നിങ്ങൾക്ക് ചേരുവുകളിൽ അളവ് വ്യത്യാസപ്പെടുത്തി കൂടുതൽ അളവുകളിൽ ഇത് ഉണ്ടാക്കാവുന്നതാണ്.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് 250 ml ശുദ്ധമായ വെർജിൻ കോക്കനട്ട് ഓയിൽ ആണ്..
പാക്കറ്റ് ഓയിൽ ഒരിക്കലും ഉപയോഗിക്കരുത്.. അതിനുശേഷം നമുക്ക് വേണ്ടത് ഉലുവപ്പൊടിയാണ്.. ഇതിൽ നിക്കോട്ട് ആസിഡ് അടങ്ങിയിട്ടുണ്ട്.. ഇത് നമ്മുടെ മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും.. ഇനി ഇതിലേക്ക് കരിംജീരകം പൊടി വേണം.. കരിഞ്ചീരകം മുടി നരക്കുന്നത് തടയുന്നു.. അതുപോലെ മുടികൊഴിച്ചിൽ തടയുകയും മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.. അതുകഴിഞ്ഞ് നമുക്ക് വേണ്ടത് മൈലാഞ്ചി പൊടിയാണ്.. ഇതും മുടി സ്ട്രോങ്ങ് ആകാൻ സഹായിക്കും..