കുടുംബ കളിലെ മനസ്സമാധാന കുറവിന്റെ യഥാർത്ഥ കാരണങ്ങൾ.. ഇത് പരിഹരിച്ചാൽ പകുതി ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാവും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒത്തിരി ഏറെ ശാരീരിക മായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് പലപല ടിപ്സുകളും നമ്മൾ കേൾക്കാറുണ്ട് അതുപോലെ കാണാറുണ്ട്.. പക്ഷേ ഇവിടെ ക്ലിനിക്കിൽ വരുന്ന ഒരുപാട് പേരിൽ ഞാൻ കണ്ടിരിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ശരീരത്തിൽ പ്രശ്നങ്ങൾ മാറിയാലും അവർക്കത് വീണ്ടും വീണ്ടും വരികയും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യുന്നു.. ഒരുപാട് ആളുകൾക്ക് മാനസികമായ പ്രയാസങ്ങൾ ഉണ്ട്.. അപ്പോൾ അത്തരം ആളുകൾക്ക് ശാരീരികമായിട്ട് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പോലും അവർക്ക് അത് വലിയൊരു ബുദ്ധിമുട്ടുകൾ ആയിട്ടാണ് തോന്നാറുള്ളത്.. അപ്പോൾ എന്താണ് ഇതിൻറെ യഥാർത്ഥ പ്രശ്നം..

യഥാർത്ഥത്തിൽ ശരിയായ കാരണം എന്താണ്.. അവർക്ക് ഒരുപാട് പോഷക കുറവ് പറയുന്നുണ്ട് അതുപോലെ രക്തക്കുറവ് പറയുന്നുണ്ട്.. അതുപോലെ വൈറ്റമിൻസ് പറയുന്നുണ്ട്.. വാതപ്രശ്നങ്ങൾ അങ്ങനെ ഒരുപാട് കാരണങ്ങൾ പറയുന്നുണ്ട്.. എങ്കിലും ഇതിൽ നിന്നെല്ലാം ഏറ്റവും പ്രധാനമായി പറയുന്നത് നമ്മുടെ മനസ്സമാധാനം ആണ്.. ഈ മനസ്സമാധാനത്തിന് ഏറ്റവും കൂടുതൽ ഒരു പ്രശ്നം ഉണ്ടാകുന്നത് എവിടെ ആണ് എന്ന് വെച്ചാൽ നമ്മുടെ കുടുംബബന്ധങ്ങളിലാണ്.. അപ്പോൾ കുടുംബത്തിൽ സമാധാനം ഉണ്ടോ അവർക്ക് ശാരീരിക ആയിട്ട് അതുപോലെ മാനസികമായിട്ട് ഓരോ ആരോഗ്യങ്ങൾ കാണും..

ഏത് സ്ത്രീ ആണോ ഒരുപാട് ആശുപത്രികളിൽ കയറി ഇറങ്ങുന്നത് അതുപോലെ ഒരുപാട് ട്രീറ്റ്മെന്റുകൾ എടുക്കുന്നത് അവരിലെ ഭൂരിഭാഗം കുടുംബങ്ങളിലും മനസ്സമാധാനം വളരെ കുറവ് ആയിരിക്കും.. കാരണം അവർക്ക് വരുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും കൗൺസിലിംഗിൽ കൂടെയും മറ്റ് വഴികളിലൂടെയാണ് തീർക്കാൻ ആഗ്രഹിക്കുന്നത്..

അവരെങ്ങനെ എപ്പോഴും ഓരോ പ്രശ്നങ്ങൾ പറയും അതിന് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കും.. ഒരു സ്ഥലത്ത് പോയി കാണിക്കുന്നു മരുന്ന് കഴിക്കുന്നു അത് പോരാതെ മറ്റുള്ളവരെ പോയി കാണിക്കുന്നു.. അപ്പോൾ പറയാൻ പോകുന്നത് പുരുഷന്മാരെ കുറിച്ച് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ്.. സ്ത്രീകളെക്കുറിച്ച് പുരുഷന്മാർ എന്തായാലും അറിഞ്ഞിരിക്കണം.. പുരുഷന്മാരുടെ ചില സ്വഭാവങ്ങൾ ഉണ്ട് അത് അവർക്ക് മാറ്റാൻ പറ്റില്ല.. എന്നാല് മാറ്റാൻ കഴിയും..

Leave a Reply

Your email address will not be published. Required fields are marked *