പാചകത്തിന് എണ്ണ ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ.. ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത്.. ഇതുമൂലം വരുന്ന പ്രധാന രോഗങ്ങൾ..

പാചകത്തിന് പറ്റിയ ഏറ്റവും നല്ല എണ്ണ ഏതാണ്.. കൊളസ്ട്രോൾ കൂടി വരുന്ന ഇന്നത്തെ ഈ കാലഘട്ടത്തിൽ ഹാർട്ടറ്റാക്ക്.. സ്ട്രോക്ക്.. മെറ്റബോളിക് ഡിസീസ് പല വകഭേദങ്ങൾ ഒക്കെ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ അവസരത്തിൽ വളരെ പ്രസക്തമായ ഒരു ചോദ്യം നമ്മളെല്ലാവരും മലയാളികളായ ആൾക്കാർക്ക് ഏറ്റവും ഇഷ്ടമുള്ളതും ഏറ്റവും കൂടുതൽ കോമൺ ആയി ഉപയോഗിക്കുന്നതും വെളിച്ചെണ്ണ തന്നെയാണ്.. അതുതന്നെ പലതരത്തിലുണ്ട് അതായത് വെർജിൻ കോക്കനട്ട് ഓയിൽ..

കൂടുതലായും നമ്മൾ പാചകത്തിന് ഉപയോഗിക്കുന്നത് സാധാരണ കൊപ്ര ആട്ടിയ വെളിച്ചെണ്ണ തന്നെയാണ്.. അതുപോലെതന്നെ വിദേശരാജ്യങ്ങളിൽ പലയിടത്തും സൺഫ്ലവർ ഓയിൽ അതുപോലെ ഒലിവ് ഓയിൽ.. എന്ന് പറഞ്ഞ് ഒരുപാട് തരത്തിലുള്ള എണ്ണകൾ അവൈലബിൾ ആണ്.. നമുക്ക് കേരളത്തിൽ നിന്നും പുറത്തേക്ക് പോയാൽ പുറത്തുള്ള ആളുകൾ വെളിച്ചെണ്ണ കൂടുതൽ പാചകത്തിന് ഉപയോഗിക്കില്ല.. വെളിച്ചെണ്ണ അവർ തലയിൽ തേക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്.. അവർ കൂടുതലും ഉപയോഗിക്കുന്നത് ഒലിവോയിൽ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ഒക്കെ ആയിരിക്കാം..

അപ്പോൾ നമുക്ക് അതിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം കൂടുതൽ ഫാറ്റ് അടങ്ങിയ എണ്ണകൾ ഉപയോഗിക്കാതിരിക്കുക.. സൺഫ്ലവർ ഓയിൽ നല്ലൊരു വെജിറ്റബിൾ ഓയിൽ ആണ് എന്ന് പറഞ്ഞാലും നമുക്ക് കിട്ടുന്നത് പ്യുവർ ആയിട്ടുള്ള സൺഫ്ലവർ ഓയിൽ ആയിരിക്കില്ല.. ഒരേ ദിവസം ഒരു ഓയിൽ തന്നെ ഉപയോഗിക്കാതെ ഓയിലുകൾ മാറിമാറി ഉപയോഗിക്കാം.. അതുപോലെ കൂടുതലും വറുത്തതും പൊടിച്ചതും കഴിക്കുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് മീൻ പൊരിക്കുമ്പോൾ തന്നെ ഒരുപാട് എണ്ണയിൽ മുങ്ങി ഒരുപാട് എണ്ണ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അകത്തേക്ക് പോകുന്നത് പരമാവധി ഒഴിവാക്കുക..

Leave a Reply

Your email address will not be published. Required fields are marked *