ഇന്ന് സംസാരിക്കാൻ പോകുന്നത് തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവത്തെ കുറിച്ചാണ്.. തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവം എന്ന് പറയുന്നത് പ്രത്യേകപരമായ രക്തസ്രാവമാണ്.. സമ്മർക്ക്‌നോയിഡ് ഹെമറേജ്.. തലച്ചോറിന് ചുറ്റും ഒരു ഫ്ലൂയിഡിലാണ് ഇത് കിടക്കുന്നത്.. ഈ ഫ്ലൂയിഡിലേക്ക് രക്തധമനികൾ പൊട്ടി ഉണ്ടാകുന്ന രക്തസ്രാവത്തെ ആണ് സമ്മർക്ക്‌നോയിഡ് ഹെമറേജ് എന്ന് പറയുന്നു..അത് വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയ യാണ്.. അങ്ങനെ രക്തക്കുഴൽ പൊട്ടിക്കഴിഞ്ഞാൽ 50 ശതമാനത്തോളം സാധ്യത രോഗി മരിക്കാൻ തന്നെയാണ്.. ഇതെന്തുകൊണ്ടാണ് വരുന്നത്.. ബിപി കൂടുതലായാൽ വരാം.. രക്തക്കുഴലുകളിൽ ചെറിയ കുമിളകൾ ഉണ്ടായി അത് പൊട്ടുമ്പോഴും ഹെമറേജ് വരാം..
ബിപി മൂലം ഉണ്ടാകുന്ന ഇത് ബിപി കൺട്രോൾ ചെയ്താൽ നമുക്ക് അത് മാനേജ് ചെയ്യാൻ പറ്റും.. ഓപ്പറേഷൻ ഇല്ലാതെ കോയിൽ ചെയ്ത് രക്തക്കുഴലുകളിൽ ഉണ്ടാകുന്ന കുമിളകളെ എത്രയും പെട്ടെന്ന് അടയ്ക്കുക.. ബാക്കി രക്ത ഓട്ടം നോർമലായി പോകുന്ന രീതിയിലാക്കി കഴിഞ്ഞാൽ അപ്പോഴേക്കും രോഗിയുടെ അസുഖം ഭേദമായി എന്ന് പറയാം.. എന്തെങ്കിലും കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും പെട്ടെന്ന് അത് കഠിനമായ തലവേദന അനുഭവപ്പെടുന്നത്.. ഒരിക്കലും ഇതുവരെ ഉണ്ടാകാത്ത ഒരു തലവേദന ആയിരിക്കും..
ചിലപ്പോൾ ഈ തലവേദനയുടെ കൂടെ തന്നെ ശർദ്ദി ഉണ്ടാവും.. ചിലർ അബോധ അവസ്ഥയിലേക്ക് പോകും.. എങ്ങനെ ഉണ്ടായാൽ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ട് ഒരു സിടി സ്കാൻ എടുത്തു നോക്കുക. ഇത് എടുക്കുമ്പോൾ തന്നെ അറിയാൻ പറ്റും എന്താണ് യഥാർത്ഥ കാരണം എന്ന്.. ഇത്തരം ലക്ഷണങ്ങൾ ഉള്ള രോഗികളിൽ ഒരു സിട്ടി ആൻജിയോഗ്രാം എടുത്തത് നോക്കുമ്പോൾ തന്നെ നമുക്ക് ഒരു വ്യക്തമായ ചിത്രം ലഭിക്കും.. അതുകഴിഞ്ഞ് ഏതെങ്കിലും രക്തക്കുഴലിൽ മുഴ ഉണ്ടോ നോക്കുക.. ഇങ്ങനെ ഉണ്ടാകുമ്പോൾ അത് ഓപ്പറേഷൻ ചെയ്ത് അല്ലെങ്കിൽ കോയിൽ ചെയ്ത് എടുക്കണം..