നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് ടോൺസിലൈറ്റിസ് എന്ന അസുഖത്തെക്കുറിച്ചാണ്.. അപ്പോൾ എല്ലാവർക്കും ഒരു സംശയമുണ്ടാകും എന്താണ് ടോൺസിൽ എന്ന്.. അല്ലെങ്കിൽ എന്താണ് ടോൺസിലൈറ്റിസ് എന്ന്.. പൊതുവേ എല്ലാവർക്കും ഉള്ള ഒരു ധാരണ തൊണ്ടയിൽ വരുന്ന ഒരു ഇൻഫെക്ഷൻ ആണ് ഇത് എന്നാണ്.. ശരിയാണ് ഇത് തൊണ്ടയിൽ വരുന്ന ഒരു ഇൻഫെക്ഷൻ തന്നെയാണ്.. തൊണ്ടയിൽ നമ്മൾ നോക്കി കഴിഞ്ഞാൽ അതായത് കണ്ണാടിയിൽ പോയി നമ്മൾ നോക്കി കഴിഞ്ഞാൽ തൊണ്ടയുടെ ഏറ്റവും പുറക് ഭാഗത്തായി നോക്കുമ്പോൾ കുറുനാക്കിന്റെ രണ്ട് സൈഡിൽ ആയിട്ട് രണ്ട് ഗ്രന്ഥികൾ കാണാം.. ഗ്രന്ധികൾ എന്ന് പറയുമ്പോൾ അതിനെ ലിംഫോയിഡ് ടിഷ്യു എന്നു പറയും..
അതാണ് ടോൺസിൽ എന്ന് പറയുന്നത്.. ടോൺസിൽ നമ്മുടെ തൊണ്ടയിൽ നോർമൽ ആയിട്ട് ഉള്ള ഒരു സാധനമാണ്.. പ്രതിരോധശക്തി ഡെവലപ്പ് ചെയ്യാൻ വേണ്ടി അതായത് നമുക്ക് ചില അസുഖങ്ങൾ വന്നാൽ നമുക്ക് ഇമ്മ്യൂണിറ്റി വർധിപ്പിക്കാൻ വേണ്ടി ഉള്ള രണ്ട് ടിഷ്യു ആണ് അത്.. അതിനെയാണ് നമ്മൾ ലിംഫോയ്ഡ് ടിഷ്യു എന്ന് പറയുന്നത്.. ഇത് നമ്മുടെ ശരീരത്തിൽ വളരെ ആവശ്യമുള്ള രണ്ട് ഗ്ലാൻഡ് ആണ് അതായത് ടോൺസിൽ എന്ന് പറയുന്നത്.. പക്ഷേ ടോൺസിലൈറ്റിസ് എന്ന് പറയുന്നത് എന്താണ്..
അതായത് ലിംഫോയ്ഡ് ടിഷ്യുവിൽ വരുന്ന ഇൻഫെക്ഷൻ.. ആ ഇൻഫെക്ഷൻ വരുന്നത് ബാക്ടീരിയ കൊണ്ടുവരാം.. വൈറസ് കൊണ്ടുവരാം.. അങ്ങനെ ഇൻഫെക്ഷൻ വരുമ്പോൾ അത് ചുവന്ന കളറിൽ ആയി മാറി.. നീർക്കെട്ട് വന്ന് വേദനയും പനിയും ഉണ്ടാവും.. ഭൂരിഭാഗവും ഈയൊരു രീതി കാണുന്നത് കുട്ടികളിലാണ്.. വലിയ ആളുകളിലും ഇത് വരാറുണ്ട്.. ഇതിനകത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ടോൺസിലൈറ്റിസിനെ നമ്മൾ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്..