നമുക്കറിയാം നമ്മുടെ ആളുകൾക്കിടയിൽ ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ലൈഫ് സ്റ്റൈൽ ഡിസീസസ് ആണ് ഷുഗർ എന്നു പറയുന്നത്.. ഈ ഷുഗർ ബാധിക്കുന്ന അവയവങ്ങൾ കുറച്ചും അതിന്റെ പ്രധാന കോംപ്ലിക്കേഷൻ കുറിച്ചും ഏറെക്കുറെ എല്ലാ ആളുകൾക്കും അറിയാം.. അത് നമ്മുടെ രക്ത ധമനികളെയും അതുപോലെ കൈകാലുകളിലെ ഞരമ്പുകളെയും പുകച്ചിൽ ആയിട്ടും എരിച്ചിൽ ആയിട്ടും നമ്മുടെ കിഡ്നിയെയും നമ്മുടെ തലച്ചോറിനേയും നമ്മുടെ കണ്ണിനെയും ഒക്കെ ബാധിച്ചുകൊണ്ടേയിരിക്കും.. എന്നാൽ ഷുഗർ ബാധിക്കുന്ന ഒരു സന്ധി യെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. ഫ്രോസൺ ഷോൾഡർ.. എന്താണ് ഫ്രോസൺ ഷോൾഡർ.. ലക്ഷണങ്ങൾ എന്തൊക്കെയാണ് അതിന്റെ പ്രധാന ലക്ഷണങ്ങൾ.. എന്തൊക്കെയാണ് അതിനുള്ള പരിഹാരമാർഗങ്ങൾ..
എങ്ങനെ നമുക്ക് പരിഹരിക്കാം.. ഷോൾഡർ എന്ന് പറയുന്നത് ഒരു മൊബൈൽ ജോയിന്റ് ആണ് അതായത് നമ്മുടെ ശരീരത്തിൽ നിന്ന് ഒരുപാട് റെയിഞ്ച് മോഷൻ കിട്ടുന്ന ഒരു പോയിന്റാണ് ഷോൾഡർ.. ഈ ഷോൾഡറിന് ഒരു ക്യാപ്സ്യൂൾ ഉണ്ട് അതിനുചുറ്റും ഒരുപാട് മസിലുകൾ ഉണ്ട്.. അതിനെയെല്ലാം ആവരണം ചെയ്തുകൊണ്ട് സ്കിൻ ഉണ്ട്.. അപ്പോൾ ഇതിലെ ക്യാപ്സ്യൂളിനെ ബാധിക്കുന്ന ഒരു അസുഖമാണ് ഫ്രോസൺ ഷോൾഡർ.. 20 മുതൽ 30 ശതമാനം വരെ ഷുഗർ ഉള്ള രോഗികളിൽ കാണപ്പെടുന്ന ഒരു കോംപ്ലിക്കേഷൻ ആണ് ഫ്രോസൺ ഷോൾഡർ എന്നു പറയുന്നത്.. ഇതിൻറെ പ്രധാന വില്ലനെ നോക്കുകയാണെങ്കിൽ ഷുഗർ തന്നെയാണ്.. എന്നാൽ തൈറോയിഡ്..
അതുപോലെ ഹാർട്ടിന് ബുദ്ധിമുട്ടുള്ള ആളുകൾ.. നമ്മുടെ ഷോൾഡറിന് ചുറ്റുമുള്ള മസിലുകൾക്ക് എന്തെങ്കിലും പരിക്ക് ചതവുകളും മുൻപേ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള ആളുകൾക്ക് ഫ്രോസൺ ഷോൾഡർ കണ്ടുവരാം.. ഷുഗർ ഒരുപാട് കാലങ്ങളിലായി ശരീരത്തിലുള്ള ആളുകൾ.. അതുപോലെ ഇത് കണ്ടുപിടിക്കാത്ത രീതിയിൽ ശരീരത്തിൽ ഉണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ ഈ രോഗിക്ക് ലക്ഷണങ്ങളായി വരും.. കൈ മുകളിലേക്ക് പൊക്കാൻ ഉള്ള പ്രയാസം..
അതുപോലെ കൈകൾ പുറകിലോട്ട് തിരിക്കാൻ ഉള്ള പ്രയാസം.. കൈ പൊക്കിയിട്ട് മുടി ചീവനോ അല്ലെങ്കിൽ ഭക്ഷണം കഴിക്കാനോ മുഖം കഴുകാൻ പോലും പറ്റാത്ത ഒരു അവസ്ഥ.. ഡ്രസ്സ് ഒന്ന് ഊരാനോ അഴിക്കാനോ പറ്റുന്നില്ല.. രാത്രിയിൽ വളരെ അസഹ്യമായ വേദനകൾ കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ല.. കൈകൾ ഏത് രീതിയിൽ വച്ചാലാണ് ആശ്വാസം ലഭിക്കുക എന്ന് രോഗികൾ ചോദിക്കുന്ന ഒരു അവസ്ഥ.. ഇത് തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ ഏറ്റവും ഫലപ്രദമായ രീതിയിൽ മുന്നോട്ടു പോയാൽ തന്നെ എത്രയും പെട്ടെന്ന് നമുക്കത് പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന ഒന്നാണ്..