ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് അലർജി മൂലം ഉണ്ടാകുന്ന തുമ്മൽ.. വിട്ടുമാറാത്ത ജലദോഷം അതുപോലെ ശ്വാസംമുട്ടൽ.. എന്നീ 3 കണ്ടീഷനുകളെ കുറിച്ചാണ്.. ഈ അലർജി എന്ന വാക്ക് സാധാരണയായി പറയുന്നത് ആണെങ്കിലും ഇത് പലതരത്തിലാണ് ശരീരത്തിൽ അലർജി കാണിക്കുന്നത്.. എന്താണ് അലർജി എന്ന് നമുക്ക് നോക്കാം.. നമ്മുടെ ശരീരത്തിൻറെ പുറത്തുനിന്ന് അലർജിക്ക് കാരണമായ ഒരു വസ്തു ശരീരത്തിൻറെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ശരീരം കാണിക്കുന്ന പ്രതിരോധ പ്രവർത്തനം ആണ് അലർജി എന്ന് പറയുന്നത്..
ഇങ്ങനെ പുറത്തുനിന്ന് ശരീരത്തിൻറെ അകത്തേക്ക് പ്രവേശിക്കുന്ന അലർജിക്ക് കാരണമായ വസ്തുവിന് അലർജൻ എന്നും പ്രതിരോധത്തിന്റെ ഫലമായി ശരീരം കാണിക്കുന്ന പ്രതിരോധ ലക്ഷണങ്ങള അലർജി എന്നും പറയുന്നു.. ഒരുപാട് തരത്തിൽ ശരീരം അലർജി കാണിക്കുന്നുണ്ട്.. പലർക്കും പലപല വിധത്തിൽ ആയിരിക്കും അലർജി ഉണ്ടാവുക.. ചിലർക്ക് ചൊറിച്ചിൽ ആവാം.. അതുപോലെ ശരീരത്തെ ചുവന്ന തടുപ്പ് ഉണ്ടാവുക.. വീക്കം ഉണ്ടാവുക.. ചുമ.. ജലദോഷം.. തുമ്മൽ.. ചിലർക്ക് പൊടി അലർജിയാണ്..
എന്നാൽ മറ്റു ചിലർക്ക് തണുത്ത കാലാവസ്ഥ അലർജി ആവും.. അതുപോലെ തണുത്ത വെള്ളം കുടിക്കുമ്പോൾ.. ചിലർക്ക് പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇതുണ്ടാകാറുണ്ട്.. അതുപോലെ ചിലർക്ക് പുക അലർജി ആവാറുണ്ട്.. ഇന്ന് പറയാൻ പോകുന്നത് അലർജി മൂലം ഉണ്ടാകുന്ന വിട്ടുമാറാത്ത ചുമ.. ജലദോഷം.. തുമ്മൽ അതുപോലെ ശ്വാസംമുട്ടൽ എന്നീ മൂന്ന് കണ്ടീഷനുകളുടെ കാരണങ്ങളും അതിൻറെ പ്രധാന ലക്ഷണങ്ങളും.. ചികിത്സാരീതികളും പ്രതിരോധമാർഗങ്ങളെക്കുറിച്ചും ആണ്..