ചെറിയ കുട്ടികൾ മുതൽ പ്രായമായ ആളുകൾ വരെ അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് മലബന്ധം എന്നു പറയുന്നത്.. എന്നാൽ സാധാരണ ഈ മലബന്ധം വരുമ്പോൾ പലപ്പോഴും ആളുകൾ പുറത്ത് പറയാറില്ല.. അവർ വീട്ടിൽ വന്ന് എന്തെങ്കിലും ഒറ്റമൂലികൾ ചെയ്യും.. അല്ലെങ്കിൽ മെഡിക്കൽ ഷോപ്പുകളിൽ പോയി എന്തെങ്കിലും മരുന്നുകൾ വാങ്ങിച്ചാൽ അത് മാറ്റിയെടുക്കാറാണ് പതിവ്.. മൂന്നു ദിവസത്തിൽ കൂടുതൽ മലം പോവാതെ ഇരിക്കുക.. വയറു വീർക്കുക അതുപോലെ വയറിൽ അസ്വസ്ഥതകൾ വരുക.. അല്ലെങ്കിൽ മലം ടൈറ്റായി വരുമ്പോൾ മലദ്വാരത്തിൽ നിന്ന് ബ്ലീഡിങ് ഉണ്ടാവുക.. വേദന ഉണ്ടാവുക.. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒക്കെ വരുമ്പോഴാണ് സാധാരണ മലബന്ധത്തിന് നമ്മൾ ട്രീറ്റ്മെൻറ് എടുക്കാറുള്ളത്.. അപ്പോൾ എന്താണ് മലബന്ധം.. ഇത് വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്..
അത് നമുക്ക് എങ്ങനെ മാറ്റിയെടുക്കാം.. അതിന് നമുക്ക് വീട്ടിലിരുന്നു കൊണ്ട് ചില ഒറ്റമൂലികൾ ചെയ്യാനുണ്ട്.. അത് എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്.. സാധാരണയായി മൂന്ന് ദിവസത്തിൽ കൂടുതൽ നമുക്ക് മലം പോകുന്നില്ലെങ്കിൽ അതല്ലെങ്കിൽ മലം പോകുന്നത് വളരെ ബുദ്ധിമുട്ട് ആയിട്ടാണെങ്കിൽ അതിനെയാണ് നമ്മൾ മലബന്ധം എന്ന് പറയുന്നത്.. ഇതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ഒന്നാമതായി പറയുന്നത് ആവശ്യത്തിനു വെള്ളം കുടിക്കാത്തതാണ്.. സാധാരണ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ വൻകുടലിൽ എത്തിയിട്ടാണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ജലാംശം വലിച്ചെടുക്കുന്നത്..
അപ്പോൾ നമ്മുടെ ഭക്ഷണത്തിൽ വെള്ളത്തിൻറെ കുറവ് വരികയാണെങ്കിൽ അത് നമ്മുടെ മലം കൂടുതലായി ടൈറ്റ് ആവുകയും ഡ്രൈ ആവുകയും ചെയ്യുന്നു.. രണ്ടാമതായിട്ട് പറയുന്നത് നാരുകൾ ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നതാണ്.. തീരെ നാരുകൾ ഇല്ലാത്ത ഭക്ഷണങ്ങൾ നമ്മൾ കഴിക്കുമ്പോൾ അത് നമ്മുടെ ദഹനത്തെ പ്രശ്നങ്ങൾ വരുകയും.. അത് പിന്നീട് പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.. മൂന്നാമതായി പറയുന്നത് ചില ആളുകളിൽ മലം പോവണമെന്ന് തോന്നിയാലും പിടിച്ചു വെക്കുന്ന ഒരു സ്വഭാവം ഉണ്ട്.. അപ്പോൾ അത്തരം ശീലമുള്ള ആളുകളിൽ മലബന്ധം കാണാറുണ്ട്..