ഏറ്റവും കൂടുതൽ ഹാർട്ടറ്റാക്ക് ഉണ്ടാകുന്ന ഇന്ത്യയിലെ തന്നെ ഒരു സംസ്ഥാനമാണ് കേരളം എന്നു പറയുന്നത്.. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഏറ്റവും കൂടുതൽ ഡയബറ്റിസ് രോഗികളുള്ള ഒരു സ്ഥലമാണ് കേരളം.. ഏറ്റവും കൂടുതൽ ഹൈപ്പർ ടെൻഷൻ ഉള്ളതും കേരളത്തിലാണ്.. എന്തുകൊണ്ടാണ് ഈ പറയുന്ന ഡയബറ്റിസ് അതുപോലെ ഹൈപ്പർടെൻഷൻ കൂടുതലാകുന്നത്.. ഇന്ന് അതിനെക്കുറിച്ചാണ് ഡിസ്കസ് ചെയ്യുന്നത്.. ഏറ്റവും കൂടുതൽ നമ്മുടെ ജീവിത രീതികൾ എന്നുപറയുന്നത് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഒരു ജീവിതശൈലി രോഗമാണ്.. നമുക്ക് ഇത് പാരമ്പര്യമായി ഉണ്ടെങ്കിലും അത് വളരെ ചെറിയൊരു ഭാഗം മാത്രമേയുള്ളൂ..
പ്രധാന കാരണങ്ങൾ എടുത്തു കഴിഞ്ഞാൽ നമുക്ക് ചേഞ്ച് ചെയ്യാൻ പറ്റുന്നതും പറ്റാത്തതുമായ ഇതിനേ വേർതിരിക്കാം.. ചേഞ്ച് ചെയ്യാൻ പറ്റാത്തത് എന്തൊക്കെയാണ് ഒന്നാമത്തെ ജനറ്റിക്.. ഇത് മാറ്റാൻ സാധിക്കില്ല കാരണം നമ്മൾ പാരമ്പര്യമായി അച്ഛനിൽ നിന്ന് അല്ലെങ്കിൽ അച്ഛൻ അമ്മ അനിയത്തി ഏട്ടൻ ഇവരിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതിലൂടെ നമുക്ക് വരാം.. ഇത്തരം ആളുകളിൽ 100% വും അവരുടെ മക്കൾക്കും വരാനുള്ള സാധ്യത ഉണ്ട്.. രണ്ടാമത്തേത് മെയിൽ ജെൻഡർ..
കൂടുതലായും പുരുഷന്മാരിലാണ് ഇത് കണ്ടുവരുന്നത്.. അതെന്തുകൊണ്ടാണ് എന്ന് വെച്ചാൽ സ്ത്രീകളിൽ 40 വയസ്സ് കഴിഞ്ഞാൽ ഈസ്ട്രജൻ ഹോർമോൺ ഉൽപാദനം കൊണ്ട് അവർക്ക് ഒരു സംരക്ഷണം ലഭിക്കാറുണ്ട്.. പക്ഷേ 50 വയസ്സിനുശേഷം ഈ പറയുന്ന രീതിയിൽ എല്ലാവരും തുല്യരായിരിക്കും.. മൂന്നാമത്തേത് വയസ്സ് നമുക്ക് ഒരിക്കലും കുറയ്ക്കാൻ പറ്റില്ല.. അതല്ല വർഷം കൂടിക്കൊണ്ടിരിക്കും.. വയസ്സ് കൂടുന്തോറും അസുഖങ്ങളും കൂടും.. അപ്പോൾ ഈ മൂന്നു കാരണങ്ങളാണ് മാറ്റാൻ കഴിയാത്തത്.. എന്നാൽ നമുക്ക് മാറ്റങ്ങൾ വരുത്താൻ കഴിയുന്നത് എന്തൊക്കെയാണ്.. ഇതാണ് വളരെ പ്രധാനപ്പെട്ടത്.. ഒന്നാമത്തേത് ഡയബറ്റിസ് അതുപോലെ ഹൈപ്പർടെൻഷൻ.. ഹൈ കൊളസ്ട്രോൾ.. സെഡൻ്ററി ലൈഫ് സ്റ്റൈൽ.. നാലാമത്തേത് സ്മോക്കിംഗ്.. അഞ്ചാമത്തേത് സ്ട്രെസ്സ്..