ബിപി മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന സൈഡ് എഫക്ടുകൾ എന്തെല്ലാം.. ബിപി അതുപോലെ ഡയബറ്റീസ് മരുന്നുകൾ കഴിക്കുന്നത് അപകടകരം ആണോ.. വിശദമായി അറിയുക..

ബിപി മരുന്നുകളുടെ സൈഡ് എഫക്ടുകൾ എന്തെല്ലാമാണ്..140-90 എന്ന് പറയുന്നത് നോർമൽ ബിപി ആണോ.. ഈ ലോ ബിപി കൊണ്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്.. മരുന്നുകളില്ലാതെ ബിപി കുറയ്ക്കാൻ സാധിക്കുമോ.. സാധാരണ ആളുകൾക്ക് ബിപിയെക്കാൾ പേടി ബിപി ക്ക് കഴിക്കുന്ന മരുന്നുകളാണ്.. നമ്മൾ പലപ്പോഴും പറയാറുണ്ട് ഈ ബ്ലഡ് പ്രഷർ ഉയർന്നു നിന്നു കഴിഞ്ഞാൽ അതൊരു സുന്ദര വില്ലൻ ആണ് എന്ന്.. അവൻ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.. യാതൊരുവിധ ലക്ഷണങ്ങളും ഉണ്ടാക്കില്ല.. പക്ഷേ ക്ലൈമാക്സ് എത്തുമ്പോഴേക്കും ആളിന്റെ രൂപവും സ്വഭാവമൊക്കെ മാറും.. അവനായിരിക്കും ചിലപ്പോൾ അവസാനം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. ഈ ബ്ലഡ് പ്രഷറിന്റെ നോർമൽ റേഞ്ച് എത്രയാണ് എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അതെയിരിക്കുമ്പോൾ ഒരു പ്രഷർ ആണെങ്കിൽ കിടക്കുമ്പോൾ വേറൊരു പ്രഷർ ആയിരിക്കും.. അതുകൊണ്ടുതന്നെ അതിൻറെ നോർമൽ റെയിഞ്ച് നമ്മൾ കിടക്കുമ്പോൾ എത്രയാണ് എന്നുള്ളതാണ് കൃത്യമായി പറയുന്നത്..

നോർമൽ റേഞ്ച് ഓഫ് ബ്ലഡ് പ്രഷർ അത് സിസ്റ്റോളിക് ഉണ്ട് അതുപോലേ ഡയസ്ട്രോളിക് ഉണ്ട്.. ഹൃദയം ചുരുങ്ങുമ്പോൾ ഉള്ള ഒരു ബ്ലഡ് പ്രഷർ.. അതുപോലെ വികസിക്കുമ്പോൾ ഉള്ള ബ്ലഡ് പ്രഷർ.. അത് ബ്ലഡ് വെസൽസിൽ ഉണ്ടാക്കുന്ന മർദ്ദമാണ് നമ്മൾ മെഷർ ചെയ്യുന്നത്.. ഈ ബ്ലഡ് പ്രഷർ പലപ്പോഴും പല കാരണങ്ങൾ കൊണ്ട് കൂടി വരാറുണ്ട്.. ഈ സിസ്റ്റോളിക്ക് അതുപോലെ ഡയസ്റ്റോളിക് ബിപി കൃത്യമായ അളവിൽ നിന്ന് കൂടി പോയിട്ടുണ്ടെങ്കിൽ ചിലപ്പോൾ നമുക്ക് മരുന്ന് ഉപയോഗിക്കേണ്ടി വരും.. പക്ഷേ മരുന്നുകൾ ഉപയോഗിക്കുന്നതിനു മുൻപ് ഏറ്റവും പ്രധാനം അതിന്റെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ വരുത്തുക.. അതിൽ ശരിയായി വന്നില്ലെങ്കിൽ മാത്രം ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുക.. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ ഇത് പരിശോദിക്കുകയും അതിന് അനുസരിച്ചുള്ള മരുന്നുകൾ കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ്..

ശരീരത്തിൽ ബ്ലഡ് പ്രഷർ കൂടി കഴിഞ്ഞാൽ അത് ശരീരത്തിലെ എല്ലാ അവയവങ്ങളെയും അത് ശരീരത്തിലെ ഒരു അവയവത്തിന് മാത്രമല്ല മിക്കവാറും എല്ലാ അവയവങ്ങളെയും ഡയറക്ട് ആയിട്ട് ഇൻഡയറക്റ്റ് ആയിട്ടും ബാധിക്കാനുള്ള സാധ്യത ഉണ്ട്.. അതുകൊണ്ടുതന്നെയാണ് ഇവനെ ഒരു സുന്ദര വില്ലൻ എന്ന് പറയുന്നത്.. പ്രായമായ ആളുകളിൽ ബ്ലഡ് പ്രഷർ കൂടുമ്പോൾ അത് അവർക്ക് അക്സെപ്റ്റ് ചെയ്യാൻ പറ്റാതെ വരികയും.. മരുന്നു കഴിച്ച് ശരിയാക്കാം എന്ന് ശ്രമിക്കുകയും അവസാനം അതിൻറെ കൂടിയ കോംപ്ലിക്കേഷനുകളിൽ എത്തുകയും ചെയ്യുന്ന അവസ്ഥകൾ നമ്മൾ കണ്ടിട്ടുണ്ട്.. പക്ഷേ ചെറുപ്പക്കാർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അത് നമുക്ക് ഒരു ചലഞ്ച് ആയി ഏറ്റെടുത്ത് ലൈഫ്സ്റ്റൈൽ മോഡിഫിക്കേഷൻ കൂടെ നമുക്ക് ഒരു നോർമൽ രീതിയിലേക്ക് കൊണ്ടുവരാൻ പറ്റും.. പക്ഷേ ഒരു പ്രായം കഴിഞ്ഞാൽ അത് പലപ്പോഴും സാധ്യമായിരിക്കില്ല എന്നുള്ള കാര്യം പ്രത്യേകം മനസ്സിലാക്കുക..