വെരിക്കോസ് വെയിൻ.. കാലിലെ ഞരമ്പ് ചുരുളുക.. അല്ലെങ്കിൽ കാലിലെ ഞരമ്പ് തടിക്കുക.. ഇത് വളരെ കോമൺ ആയ ഒരു അസുഖമാണ്.. ഭൂരിഭാഗവും സ്ത്രീകളിലും പുരുഷന്മാരിലും നമ്മൾ ഇത് കണ്ടു വരാറുണ്ട്.. പ്രത്യേകിച്ചും കൂടുതൽ സമയം നിൽക്കുന്ന ആളുകളിൽ.. ടീച്ചർമാർ ആവാം അല്ലെങ്കിൽ ഓഫീസിൽ നിന്ന് ജോലി ചെയ്യുന്ന ആളുകൾ ആവാം ഇവരിലാണ് ഇത് കൂടുതൽ കണ്ടുവരാറുള്ളത്.. കാലിലെ ചീത്ത രക്തങ്ങൾ ഹാർട്ടിലേക്ക് കൊണ്ടുപോകുന്ന വേയിൻസ് അതിൻറെ വാൽവുകളിൽ ഡാമേജ് വരികയും.. ആ വാൽവ് ലീക്കായി കാലിൻറെ ഭാഗത്ത് ചീത്ത രക്തം കെട്ടിക്കിടക്കുകയും ചെയ്യുക.. ഇതാണ് വെരിക്കോസ് വെയിന്റെ ഒരു പ്രധാന കാരണം..
ചിത്രങ്ങൾ അവിടെ കെട്ടിക്കിടന്ന് അവിടുത്തെ തൊലികൾക്ക് മാറ്റം വരിക.. അതുപോലെ കാലുകൾക്ക് കടച്ചിലും വേദനകളും അനുഭവപ്പെടുക.. ഞരമ്പുകൾ ചുരുണ്ടു കൂടി നീളം നിറങ്ങളിൽ കാണുക.. ഇതെല്ലാം തന്നെ അതിൻറെ ലക്ഷണങ്ങളാണ്.. തുടക്കത്തിൽ ഇത് ശ്രദ്ധിച്ചാൽ നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടും.. പല ആളുകളും സോക്സ് ഉപയോഗിക്കാൻ പറഞ്ഞാൽ ഉപയോഗിക്കാറില്ല.. ഇത്തരം പ്രശ്നങ്ങൾ ആദ്യമേ തന്നെ നോക്കാതെ അത് കൂടിക്കൂടി വന്ന് അവിടെ തൊലികൾക്ക് മാറ്റങ്ങൾ വന്നു..
അൾസർ ആയി ബ്ലീഡിങ് വരികയും ചില ആളുകൾക്ക് കാലിന്റെ അടിഭാഗത്തുള്ള വെയിനുകൾ വരെ നശിക്കുകയും ചെയ്യുന്നു.. ഇത്തരം അവസ്ഥ ഉണ്ടാകുമ്പോൾ പിന്നീട് നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും അതോടെ ജീവിതം തന്നെ കഷ്ടമാവുകയും ചെയ്യും.. ഈ വെരിക്കോസ് വെയിനിന് തുടക്കത്തിലെ ചികിത്സകൾ കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് പൊതുവേ സർജറി അല്ലെങ്കിൽ ലേസർ റേഡിയോഗ്രാഫി പോലുള്ള ചികിത്സകൾ ആണ് ഉപദേശിക്കാറുള്ളത്..