നമ്മൾ ടിവിയിൽ പല തരത്തിലുള്ള ബോഡി ലോഷനുകളുടെയും അതേപോലെ സ്ക്രബ്ബ് കളുടെയും എല്ലാം പരസ്യങ്ങൾ കാണാറുണ്ട്.. ഈ പരസ്യങ്ങളെല്ലാം ചെയ്യുന്നത് പലപ്പോഴും സിനിമാതാരങ്ങൾ ആയിരിക്കും.. അപ്പോൾ നമ്മൾ ഇത് കാണുമ്പോൾ ചിന്തിക്കുന്നത് ഇതൊക്കെ സ്ഥിരമായി സിനിമാതാരങ്ങൾ ഉപയോഗിക്കുന്ന സാധനങ്ങൾ ആണോ.. അപ്പോൾ ഇതൊക്കെ ഉപയോഗിച്ച് കഴിയുമ്പോൾ ഞങ്ങൾക്കും ഇതേ ഗുണങ്ങൾ ലഭിക്കുമെന്ന് കരുതി നമ്മൾ എല്ലാവരും തന്നെ ഇത്തരം സാധനങ്ങൾ എല്ലാം വാങ്ങി ഉപയോഗിക്കാറുണ്ട്..
എന്നാൽ സത്യാവസ്ഥ മനസ്സിലാക്കേണ്ടത് കാര്യം ഈ സിനിമ താരങ്ങളെല്ലാം തന്നെ അവരുടെ സൗന്ദര്യസംരക്ഷണത്തിന് ആയിട്ട് വളരെ നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങളാണ് ഉപയോഗിക്കുന്നത്.. ഈ പറയുന്ന കാര്യങ്ങളെല്ലാം അവർ പരസ്യത്തിനു വേണ്ടി മാത്രം ചെയ്യുന്നതാണ്.. ഇങ്ങനെ സ്ഥിരമായി പരസ്യങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയാണ് പ്രിയങ്ക ചോപ്ര.. പ്രിയങ്ക ചോപ്ര കഴിഞ്ഞദിവസം അവരുടെ ചാനലിൽ അവരുടെ സൗന്ദര്യ സംരക്ഷണത്തിനുവേണ്ടി ഹെയർ കെയർ അതുപോലെ ബോഡി സ്കിൻ കെയർ.. ഇതെല്ലാം ചെയ്യുന്നതിനായി ഉപയോഗിക്കേണ്ട പാക്കുകൾ ഏതൊക്കെയാണ് എന്ന് പരിചയപ്പെടുത്തുന്നുണ്ട്.. അവർ അത് പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞത് അവരുടെ മുത്തശ്ശിയിൽ നിന്ന് പഠിച്ചതാണ് എന്നാണ്.. അപ്പോൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് അവരുടെ ലിപ് കെയറിന് വേണ്ടി ഉപയോഗിക്കുന്ന ഒരു നാച്ചുറൽ പാക്ക് ഉണ്ട്..
അതുപോലെതന്നെ ബോഡി സ്ക്രബ്ബിങ് പാക്ക് ഉണ്ട്.. അതുപോലെതന്നെ ഹെയർ പാക്ക് ഉണ്ട്.. അപ്പോൾ ആദ്യമേ തന്നെ ലിപ് കെയർ പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.. ഇത് തയ്യാറാക്കുന്ന നമുക്ക് ആദ്യം വേണ്ടത് കുറച്ചു ഉപ്പാണ്.. അതിനുശേഷം വേണ്ടത് റോസ് വാട്ടർ ആണ്.. അത് കഴിഞ്ഞ് കുറച്ച് ഗ്ലിസറിൻ കൂടി ആവശ്യമാണ്.. ഇത് തയ്യാറാക്കിയ ശേഷം നിങ്ങൾക്ക് നിങ്ങളുടെ ചുണ്ടിൽ തേച്ച് നല്ലപോലെ സ്ക്രബ്ബ് ചെയ്യാവുന്നതാണ്.. മിനിമം 5 മിനിറ്റ് നേരത്തേക്ക് എങ്കിലും നിങ്ങൾ ഇങ്ങനെ ചെയ്യണം.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഉഗ്രൻ നാച്ചുറൽ പാക്ക് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കുക..