എത്ര വൃത്തിയാക്കിയിട്ടും ചളി പോകുന്നില്ല.. എന്നാൽ ഒന്നുമാത്രം നടക്കുന്നുണ്ട് നിറം പോകുന്നുണ്ട്. ഇത്തരം പരാതിക്കാരാണോ നിങ്ങൾ.. വസ്ത്രം വൃത്തിയാക്കുന്നത് എളുപ്പം ആക്കാം.. അതിനുള്ള ചില മാർഗ്ഗങ്ങൾ നമുക്ക് പരിചയപ്പെടാം.. ഒരു ബക്കറ്റ് വെള്ളത്തിൽ 2 ടീസ്പൂൺ ഉപ്പ് ചേർത്ത് അഴുക്ക് വസ്ത്രങ്ങൾ അതിൽ മുക്കി എടുക്കുക അതിനുശേഷം സോപ്പ് ഉപയോഗിച്ച് കഴുകുക.. അഴുക്ക് വളരെ എളുപ്പത്തിൽ പോകും.. നമ്മുടെ വസ്ത്രത്തിന് മിനുസവും ലഭിക്കും.. പട്ടുതുണികൾ കഴുകുമ്പോൾ വെള്ളത്തിൽ അല്പം പയറുപൊടി ചേർത്താൽ വസ്ത്രങ്ങൾ ഉലഞ്ഞു പോകില്ല.. പട്ടുതുണികളിൽ എണ്ണ പുരണ്ടാൽ ആ ഭാഗത്ത് പച്ചപ്പയർ കുതിർത്ത് പുരട്ടിയാൽ അത് പോയി കിട്ടും..
വിയർപ്പിന്റെ കറകൾ പോകാൻ ഉടുപ്പുകൾ കഴുകുമ്പോൾ വെള്ളത്തിൽ രണ്ടുമൂന്ന് ആസ്പെരിൻ ഗുളികകൾ ചേർക്കുക.. പരുത്തി തുണികൾ ഇളം ചൂടുവെള്ളത്തിൽ നനച്ചാൽ അഴുക്ക് വേഗം ഇളകി കിട്ടും.. തുണികളിൽ ഇരുമ്പ് കറകൾ കണ്ടാൽ വാളൻപുളി പിഴിഞ്ഞ് അതിൻറെ ചാറു പുരട്ടി ഒരു മണിക്കൂർ ശേഷം വൃത്തിയായി കഴുകി കളയാം.. മഞ്ഞൾപുരണ്ട തുണികൾ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകുക.. തുണിയിൽ മുറുക്കാൻ കറ വീണാൽ നാരങ്ങാനീര് അല്ലെങ്കിൽ തൈരോ പുരട്ടുക.. തുണിയിൽ മഷിക്കറ പുരണ്ടാൽ മഷിയുള്ള ഭാഗത്ത് തക്കാളി നീര് കൊണ്ട് തുടച്ച് ചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകി എടുക്കുക..