മുഖത്ത് കുരുക്കൾ ഉണ്ടാകുന്നത് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.. അതുപോലെതന്നെ മറ്റൊരു പ്രധാന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന പാടുകൾ.. അതുപോലെ മുഖത്ത് ഓയിൽ നിറയുന്നത് എല്ലാം.. ഇത്തരം പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം എന്ന് പറയുന്നത് ഇവ ഉണ്ടാകാതെ ശ്രദ്ധിക്കുക എന്നതാണ്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഈസി ആയിട്ട് മുഖക്കുരു ഉണ്ടാകുന്നതിന് തടയുന്നതിന്.. അതുപോലെതന്നെ മുഖം ഓയിലി സ്കിൻ ആവാതെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ഫേസ് വാഷ് എങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും..
ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് കുറച്ചു കടലമാവാണ്.. അതുപോലെ വേണ്ടത് നെല്ലിക്ക പൊടിയാണ്.. നെല്ലിക്ക ഒന്നില്ലെങ്കിൽ നിങ്ങൾക്ക് ഉണക്കിപ്പൊടിച്ചെടുക്കാൻ അല്ലെങ്കിൽ നെല്ലിക്ക പൊടി നിങ്ങൾക്ക് കടയിൽ നിന്ന് വാങ്ങിക്കാൻ ലഭിക്കും. ഏതായാലും നിങ്ങൾ ഉപയോഗിച്ചാൽ മതി.. മൂന്നാമതായി നമുക്ക് വേണ്ടത് ഓറഞ്ച് പൊടിയാണ്..
ഇത് ഒന്നില്ലെങ്കിൽ നിങ്ങൾക്ക് മാർക്കറ്റിൽ നിന്നും വാങ്ങിക്കാം അതല്ലെങ്കിൽ വീട്ടിൽ ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം.. അതുപോലെ കസ്തൂരി മഞ്ഞൾ കൂടി ആവശ്യമാണ്.. കസ്തൂരിമഞ്ഞൾ ഇല്ലാത്ത ആളുകൾ വേണമെങ്കിൽ നിങ്ങളുടെ വീട്ടിൽ ഉണക്കി പൊടിച്ച മഞ്ഞൾപൊടി ഉപയോഗിക്കാം.. അതുപോലെ റോസ് വാട്ടർ കൂടി ആവശ്യമാണ്.. കടലമാവ് അലർജിയുള്ള ആളുകൾ വേണമെങ്കിൽ ഓട്സ് പൊടിച്ചത് ഉപയോഗിക്കാം.. വളരെ എഫക്റ്റീവ് ആയ ഒരു കിടിലൻ ടിപ്സ് ആണിത്.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..