ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് കുട്ടികളിൽ കാണുന്ന വൃക്ക രോഗങ്ങളെ കുറിച്ചാണ്.. ഇതിൽ ഏറ്റവും പ്രധാനമായത് കുട്ടികളിൽ ഉണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് ആണ്.. ഇത് വളരെ സാധാരണമായി കണ്ടുവരുന്ന ഒരു സംഭവമാണ് കുട്ടികളിൽ ഉണ്ടാവുന്ന മൂത്രത്തിൽ പഴുപ്പ്.. ഇതിനെ നമ്മൾ ഒരിക്കലും നഗ്ലറ്റ് ചെയ്യരുത്.. കാരണം ഇത് എന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കാം കുട്ടികളിൽ വരുന്നത്. സാധാരണ പോലെ കുട്ടികളിൽ മൂത്രം പോകായ്മ. ഇതെല്ലാം മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.. അതായത് ജന്മനാ ഉണ്ടാകുന്ന മൂത്ര തടസ്സങ്ങൾ മൂലം മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്..
അപ്പോൾ മൂത്രം പോകുമ്പോൾ വളരെ പതുക്കെയും.. അതുപോലെ മൂത്രം പോകുമ്പോൾ ഉണ്ടാകുന്ന നിറവ്യത്യാസവും.. പാൽ പോലുള്ള മൂത്രം പോവുകയും അതുപോലെ ഇടക്കിടയ്ക്ക് ഉണ്ടാകുന്ന പനിയും ഇതെല്ലാം തന്നെ മൂത്രത്തിൽ പഴുപ്പിന്റെ ലക്ഷണങ്ങൾ ആവാം.. ഓരോ മൂത്ര പഴുപ്പുകളും കുട്ടികളിൽ വരുന്നത് ശ്രദ്ധിക്കണം..
മൂത്രത്തിന്റെ കൾച്ചർ എടുക്കണം അതുപോലെ സ്കാനിംഗ് ചെയ്യണം.. നമ്മുടെ വൃക്കകൾ ജനിച്ച ശേഷം മിനിമം 6 വർഷം എങ്കിലും എടുക്കും പൂർണ്ണവളർച്ചയിൽ എത്താൻ.. അതുപോലെ വൃക്കയിൽ ഉണ്ടാകുന്ന ഡാമേജ് പെർമനന്റ് ആയിട്ട് കലകൾ ഉണ്ടാകും. അപ്പോൾ ഭാവിയിൽ വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ കാരണം.. പ്രഷർ അതുപോലെ അമിതമായ രക്തസമ്മർദ്ദം.. മൂത്രത്തിൽ കൂടെ പ്രോട്ടീൻ ഇതെല്ലാം ഭാവിയിൽ കുട്ടി വലുതാകുമ്പോൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.. അപ്പോൾ ഓരോ യൂറിനറി ഇൻഫെക്ഷനും വളരെയധികം ശ്രദ്ധിച്ചിട്ട് വേണം കൈകാര്യം ചെയ്യാൻ..