ഹെർണിയ എന്ന വില്ലൻ.. നിങ്ങളുടെ ഇടുപ്പിലും പൊക്കിളിലും ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക..

ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഹെർണിയ എന്ന രോഗത്തെക്കുറിച്ചു ആണ്.. ഒരു കോമൺ ഡിസീസസ് ആയിട്ടാണ് നമ്മൾ ഹെർണിയ കണ്ടുവരുന്നത്.. അത് പുരുഷന്മാർക്ക് ആണെങ്കിലും സ്ത്രീകൾക്കാണെങ്കിലും ഹെർണിയ ഒരു കോമൺ ആയി കണ്ടുവരുന്ന അസുഖമാണ്.. അതായത് നമ്മുടെ പൊക്കിളിൽ അല്ലെങ്കിൽ നമ്മുടെ ഇടുപ്പിൽ മുഴ ആയിട്ട് വരുന്നതാണ് ഹെർണിയ എന്ന് പറയുന്നത്.. അതായത് ഇതിനെ കുടലിറക്കം എന്ന് പറയും.. ഇത് ആണുങ്ങൾക്ക് ആണെങ്കിൽ കൂടുതലായി കാണുന്നത് നമ്മുടെ ഇടുപ്പിന്റെ ഭാഗത്തായിട്ടാണ്.. സാധാരണയായി ഒരുപാട് ഭാരമുള്ള ജോലികൾ ചെയ്യുന്ന ആൾക്കാരിൽ..

ഇത്തരം ആൾക്കാരിൽ സ്ഥിരമായി കാണുന്ന ഒരു അസുഖമാണ് ഇത്.. ഒരു 35 വയസ്സിനു മുകളിൽ ആയിട്ടാണ് ഈ അസുഖം കണ്ടുവരുന്നത്.. ചിലർക്ക് ഇത് വലിയ മുഴകൾ ആയിട്ട് വന്ന് അത് മണിയിലേക്ക് ഒക്കെ ഇറങ്ങുന്ന ഒരു അവസ്ഥയുമായി രോഗികൾ വരാറുണ്ട്.. ഹെർണിയ ഒരു കോമൺ ഡിസീസ് ആണ്.. അതിനെ സർജറി അല്ലാതെ വേറെ ട്രീറ്റ്മെന്റുകൾ ഇല്ല.. നമ്മുടെ മനസ്സിൽ വീക്ക്നസ് കാരണം കുടൽ പുറത്തേക്ക് തള്ളുന്നതാണ്.. ഈ മസിൽ വീക്ക്നെസ്സ് മെഡിസിൻ കൊണ്ടും വേറെ ഒന്നും കൊണ്ടും നമുക്ക് മാറ്റാൻ സാധിക്കില്ല.

നമ്മൾ പ്രധാനമായും പുരുഷന്മാർക്കും സ്ത്രീകൾക്കും കാണാറുണ്ട് അതുപോലെതന്നെ കൊച്ചു കുട്ടികളിലും കാണാറുണ്ട്.. അവരുടെ ഇടുപ്പിൽ ചെറിയ മുഴകൾ ആയിട്ട് കാണാറുണ്ട്. ഈ മുഴകൾ കാണുമ്പോൾ തന്നെ അത് ഓപ്പറേഷൻ ചെയ്യാൻ പറയാറുണ്ട്..പുരുഷന്മാർക്ക് സാധാരണയായി പൊക്കിളിൽ ഹെർണിയ ഉണ്ടാകും അതുപോലെതന്നെ ഇടുപ്പിലും ഉണ്ടാകും..

Leave a Reply

Your email address will not be published. Required fields are marked *