ഹൃദ്രോഗം ബാധിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് ക്രമാതീതമായി കൂടി വരികയാണ്.. താരതമ്യേന വയസ്സ് കുറഞ്ഞ ആളുകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.. ഇതിൽ ഹാർട്ട് അറ്റാക്ക് വളരെ അധികം ആളുകളുടെ ജീവൻ കടന്നെടുക്കുന്ന ഒരു അസുഖമാണ്.. ഇത് വന്നാൽ എങ്ങനെ നമുക്ക് ചികിത്സിക്കാം.. ഇനി അതിനേക്കാൾ ഉപരി ഇത് വരാതിരിക്കാൻ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്..
പ്രധാനമായും നെഞ്ചുവേദന തന്നെയാണ് ഇതിൻറെ പ്രധാന ലക്ഷണം.. നമ്മൾ വേദന എന്നു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇത് ഒരു വേദന അല്ല.. ഇതിനെ ഒരു ആസ്വാസ്ഥ്യം എന്നാണ് പറയുന്നത്.. നെഞ്ചിൽ ഉണ്ടാകുന്ന അസ്വാസ്ഥ്യം എന്നാണ് കറക്റ്റ് വാക്ക്.. ഇതിൽ ചില ആളുകൾക്ക് എരിച്ചിൽ അനുഭവപ്പെടാം.. ചില ആളുകൾക്ക് അമർത്തുന്നതുപോലെ തോന്നും.. മറ്റ് ചില ആളുകൾക്ക് കൊളുത്തി വലിക്കുന്നത് പോലെ തോന്നും.. ഇത് ഓരോ ആളുകൾക്കും ഓരോ പോലെയാണ് ഉണ്ടാവുക..
ഇനി ഇത് മെജോറിറ്റി ആൾക്കാർക്ക് നെഞ്ചിന്റെ മദ്യഭാഗത്ത് ആയിട്ടാണ് അനുഭവപ്പെടാറുള്ളത്.. കുറച്ച് ശതമാനം ആളുകൾക്ക് അത് ഇടതുഭാഗത്തിൽ വരാം.. മറ്റു ചില ആളുകൾക്ക് വലതുഭാഗത്ത് വരാം.. ഇനി ഒരു തെറ്റിദ്ധാരണ ഉണ്ട്. നമ്മുടെ ഹാർട്ട് വേദന സാധാരണയായി ഇടതുഭാഗത്താണ് ഉണ്ടാവുക എന്നത് ഇത് ശരിയല്ല.. ഏറ്റവും കൂടുതൽ ആളുകൾക്ക് ഉണ്ടാകുന്നത് മദ്യഭാഗത്താണ്.. ഇനി ഇവിടെ അല്ലാതെ ഷോൾഡറിൽ മാത്രം വേദന അനുഭവപ്പെടാം അതുപോലെതന്നെ കൈകളിലും വേദനകൾ അനുഭവപ്പെടാം..