ഒരാളുടെ ജീവിതത്തിൽ നടുവ് വേദന വരാനുള്ള സാധ്യത എന്ന് പറയുന്നത് ഏകദേശം 80 ശതമാനം ആണ്.. ഒരു അവസരത്തിൽ അല്ലെങ്കിൽ മറ്റൊരു അവസരത്തിൽ മിക്കവാറും എല്ലാവർക്കും നടുവ് വേദന വരാറുണ്ട്.. നമ്മുടെ നടുവിന് അല്ലെങ്കിൽ നട്ടെല്ലിന് ലംബാറസ് അഞ്ചു കശേരുക്കൾ ഉണ്ട് അത് കഴിഞ്ഞ് സാക്രം അഞ്ചു കശേരുക്കൾ ഉണ്ട്. കൊക്കിഷ്വൽ നാല് കശുകൾ ഉണ്ട്.. ഇവ ഒരുമിച്ച് ചേർന്ന ബാക്കിയുള്ള കണ്ണികളുടെ ഇടയ്ക്ക് ഒരു മൂവ്മെൻറ് ഉണ്ടാകുന്നതിന് സാധാരണ രീതിയിലുള്ള ആകൃതി ഉണ്ടാകുന്നതിനും ആയിട്ടാണ് ഈ ഡിസ്ക് ഉണ്ടാകുന്നത്..
സർവിക്കൽസിലും ഇതുപോലെ ഡിസ്കുകൾ ഉണ്ട്.. 33 കണ്ണികൾ ഉണ്ടെങ്കിലും 23 ഡിസ്കുകൾ ആണ് ഒരു സാധാരണ മനുഷ്യരിൽ കാണുന്നത്.. നമ്മുടെ ശരീരത്തിലുള്ള സ്കിന്ന് അതുപോലെ ഞരമ്പുകൾ രക്തക്കുഴലുകൾ എല്ലുകൾ പേശികൾ അതുപോലെ മറ്റു വയറിലുള്ള മറ്റ് ആന്തരിക അവയവങ്ങൾ ഇതൊക്കെ പെയിൻ സെൻസിറ്റീവ് ആണ്.. അപ്പോൾ ഇതിൽ നിന്നെങ്കിലും വരുന്ന വേദനകൾ ആവാം.
ഡിസ്കിൽ നിന്നും ഉണ്ടാകുന്ന വേദനകൾ ആവണമെന്നില്ല.. അപ്പോൾ സാധാരണ ഒരു ബാക്ക് പെയിൻ വന്നാൽ അതിനെ പ്രത്യേകിച്ച് ചെറിയൊരു വേദനയ്ക്ക് ഡോക്ടറെ കാണാൻ ശ്രമിക്കണം എന്നില്ല.. അതിന് ഓരോരുത്തരും വീടുകളിൽ ചെയ്യുന്ന സാധാരണ കാര്യങ്ങൾ ചെയ്താൽ മാത്രം മതിയാകും.. അതിനുശേഷം വേദനകൾ മാറുന്നില്ല സ്ഥിരമായി തുടർന്നു പോവുകയാണെങ്കിൽ അല്ലെങ്കിൽ കാലുകളിലേക്ക് വ്യാപിക്കുക.. മലമൂത്ര വിസർജന പ്രശ്നങ്ങൾ ഉണ്ടാവുക.. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക.. ഒരു വശങ്ങളിലേക്ക് ചരിയുക.. അങ്ങനെ തുടങ്ങിയ അപകടകരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ ഏറ്റവും നല്ലത് സ്വയം ചികിത്സിക്കാതെ അടുത്തുള്ള ഡോക്ടറെ സമീപിക്കുക..