ഓർമ്മക്കുറവ് എന്ന വില്ലൻ.. ഇതിൻറെ പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറവി എന്ന വിഷയത്തെക്കുറിച്ചാണ്.. എല്ലാവർക്കും മറവി ജീവിതത്തിൽ അനുഭവപ്പെടാറുണ്ട്.. വണ്ടിയുടെ ചാവി മറന്ന പോകാറുണ്ട്.. അതുപോലെ കടകളിൽ എന്തെങ്കിലും വാങ്ങാൻ പോയിട്ട് അതു മറന്നു വരാറുണ്ട്.. ഇത്തരം പലതരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.. പക്ഷേ ഇത് നമ്മുടെ ജീവിതത്തിൽ വലിയ രീതിയിൽ ബാധിക്കുമ്പോഴാണ് നമുക്കും നമ്മുടെ ചുറ്റുമുള്ള ആളുകൾക്കും വലിയ വിഷമം ആവുന്നത്.. ആ ഒരു വിഷയമാണ് അല്ഷിമേസ് എന്ന് പറയുന്നത്.. ഈ അൽഷിമേഴ്സ് ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ കൂടുതലും എല്ലാരും തന്മാത്ര എന്ന സിനിമ കണ്ടിട്ടുണ്ടാവും..

ഈ സിനിമയിൽ പ്രധാന കഥാപാത്രം മോഹൻലാലാണ് അഭിനയിച്ചിരിക്കുന്നത്.. ആ സിനിമ ഓർത്തു നോക്കൂ വളരെ എല്ലാത്തിനോടും ആക്റ്റീവ് ആയ ഒരാൾ.. കുടുംബത്തിൻറെ ഒപ്പം വളരെ സന്തോഷത്തോടുകൂടി ജീവിച്ചിരുന്ന വ്യക്തി.. ലോകത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുവാനും അതിനെക്കുറിച്ച് കൂടുതൽ നോളേജ് ഉള്ള ആൾ..

മകനെ ഐഎഎസ് പഠിപ്പിക്കാൻ വേണ്ടി ട്രെയിനിങ് ചെയ്തിരിക്കുന്ന ആൾ.. ഇങ്ങനെ പലരീതിയിലുള്ള ക്യാരക്ടറുകൾ കൂടിച്ചേർന്ന് ഒരു കേന്ദ്ര കഥാപാത്രമാണ് രമേശൻ നായർ എന്ന് പറയുന്നത്.. അങ്ങനെ സന്തോഷത്തോടുകൂടി പോയിക്കൊണ്ടിരിക്കുന്ന പ്രധാനകഥാപാത്രമായ രമേശൻ നായർക്ക് അവരുടെ കാര്യങ്ങളിൽ മറവി അനുഭവപ്പെടുന്നു.. സ്ഥിരമായി പോകുന്ന ജോലി സ്ഥലത്ത് അത് എവിടെയാണ് പോകുന്നത് എന്ന് മറന്നു പോകും.. സ്കൂട്ടർ മറന്നുവെച്ച ഓട്ടോയിൽ പോകും..

Leave a Reply

Your email address will not be published. Required fields are marked *