ഹോസ്പിറ്റലിൽ വരുന്ന ഒരുപാട് ആളുകൾ പറയുന്ന കാര്യമാണ് ദേഹത്ത് മൊത്തം കഴപ്പ് ആണ് അല്ലെങ്കിൽ വേദന ആണ്.. കഴുത്തിന്റെ ഭാഗം മുതൽ നടുവ് വരെ കഴപ്പ് വരുന്നു.. ശരീരം മൊത്തം വേദനയാണ് ഡോക്ടർ ഇതാണ് അവരുടെ പ്രധാന പ്രശ്നം.. ഈ അസുഖം തുടങ്ങി നാലഞ്ച് വർഷം കഴിഞ്ഞിട്ടാണ് അവർ നമ്മുടെ അടുത്തേക്ക് എത്തുന്നുണ്ട്.. ഇ വിടെ കാണിക്കാൻ വരുമ്പോൾ തന്നെ അവരുടെ കയ്യിൽ ഒരുപാട് എക്സ്-റേ കാണും.. അല്ലെങ്കിൽ എംആർഐ കാണും.. കുറേ ബ്ലഡ് ടെസ്റ്റുകൾ കാണും.. പലപ്പോഴും സ്ത്രീകൾക്കാണ് ഈ അസുഖങ്ങൾ കാണുന്നത് അതുകൊണ്ടുതന്നെ ഭർത്താക്കന്മാർ ടെസ്റ്റുകളെല്ലാം പിടിച്ചിരിക്കും.. ദേഹം മൊത്തം വേദന കഴപ്പ് തരിപ്പ്..
അതുപോലെ ഉറക്കക്കുറവ്.. ഈ ടെസ്റ്റുകളെല്ലാം നോർമലാണ്.. വരുമ്പോൾ തന്നെ രോഗികൾക്ക് വളരെ ഡിപ്രസ്സ് ആയിരിക്കും.. കാരണം ഇത്രയും ടെസ്റ്റുകൾ ചെയ്തിട്ടും ഇതെല്ലാം നോർമൽ ആണ് എന്നിട്ടും എൻ്റെ വേദനകൾ മാറുന്നില്ല.. അപ്പോൾ ഈ അസുഖമാണ് പലപ്പോഴും ഫൈബ്രോമയോളജിയ എന്ന് പറയുന്നത്.. അതിനെ മലയാളത്തിൽ പേശിവാദം എന്നൊക്കെ പറയാറുണ്ട്.. എന്നാലും ഫൈബ്രോമയാൾജിയ എന്നാണ് ഇതിൻറെ സയൻറിഫിക് ആയ പേര്.. എന്താണ് ഫൈബ്രോമയാൾജിയ..
എന്താണ് അതിനുള്ള കാരണങ്ങൾ.. ഇത് വന്നാൽ നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക.. ഈ ഫൈബ്രോമയാൾജിയ എന്ന് പറയുന്നത് പലപ്പോഴും സ്ത്രീകളിൽ കാണുന്ന ഒരു അസുഖമാണ്.. ഒരു 15 വയസ്സു മുതൽ 50 വയസ്സുവരെ ഉള്ള സ്ത്രീകളിലാണ് ഇത് തുടങ്ങുന്നത്.. ഇവിടെ ലക്ഷണം വളരെ സിമ്പിൾ ആണ് വേദനകൾ ആണ്..