വയർ തൂങ്ങി കിടക്കുന്ന ആളുകൾക്ക് ചെയ്യുന്ന ടമ്മി ടക്ക് ഓപ്പറേഷൻ.. ഇനിയെത്ര വലിയ കുടവയറും ഫ്ലാറ്റ് ആവും..

ഇന്നു നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്ന വിഷയം ടമ്മി ടക്ക് എന്ന് ഓപ്പറേഷന് കുറിച്ചു ആണ്.. ടമ്മി ടക്ക് എന്ന് പറഞ്ഞാൽ തന്നെ ആളുകൾക്ക് മനസ്സിലാകും കാരണം ടക്കിയ എന്നുപറഞ്ഞാൽ മുറുക്കുക എന്നാണർത്ഥം.. വയർ തൂങ്ങി കിടക്കുന്ന അവസ്ഥ സാധാരണ ഒരു 95 ശതമാനവും ഈ രോഗം സ്ത്രീകൾക്കാണ് വയർ തൂങ്ങി കിടക്കുന്ന അവസ്ഥ വരുന്നത്.. സാധാരണയായി പ്രസവം കഴിഞ്ഞ് വയറു വീർത്തിരിക്കുന്നത് വയർ ചുരുക്കി പോകാതെ ഇരിക്കുമ്പോഴാണ് വയർ തൂങ്ങി ഇരിക്കുന്നത്..

ആൾക്കാർ ഇത് കണ്ടാൽ ഇപ്പോഴും ഗർഭിണി ആണോ എന്ന് ചോദിക്കുന്ന തരത്തിൽ വയർ വീർത്തിരിക്കുന്ന ഒരു അവസ്ഥ. ഒന്നു നന്നായി നോക്കിക്കഴിഞ്ഞാൽ കറക്റ്റ് ആയി പ്രഗ്നൻസി ആണ് എന്ന് പറയും.. ബസ്സിൽ കയറി കഴിഞ്ഞാൽ ആളുകൾ എഴുന്നേറ്റ് സീറ്റ് തരും.. കാരണം പ്രഗ്നൻറ് ആണ് എന്ന് കരുതുന്നു.. അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന തരത്തിലേക്ക് വയർ തൂങ്ങി നിൽക്കുക..

കിടന്നു നോക്കിക്കഴിഞ്ഞാൽ വയറിൻറെ നടുഭാഗം ഒരു കുടം പോലെ ഇരിക്കുന്നത് കാണാൻ പറ്റും.. മസിലുകൾ എല്ലാം അകന്നുപോകും.. കുടലിന് അകത്തുള്ള മറ്റ് അവയവങ്ങളെല്ലാം എങ്ങനെ തള്ളി നിൽക്കുന്ന അവസ്ഥയാണ് ഇത്.. കുടലിറക്കം ഇതുമായി ബന്ധപ്പെട്ട് വരാറുണ്ട്.. അതിനേക്കാൾ ഏറ്റവും പ്രധാനപ്പെട്ടത് ഈ തൊലിയും കൊഴുപ്പും തൂങ്ങി കിടക്കുന്നതാണ്.. അത് വണ്ണമുള്ള ആളുകൾക്ക് വരാം.. വണ്ണമില്ലാത്ത ആളുകൾക്കും വരാം..

Leave a Reply

Your email address will not be published. Required fields are marked *