ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം പൊണ്ണത്തടിയുമായി ബന്ധപ്പെട്ടതാണ്.. മാർച്ച് 4 ലോക ഒബിസിറ്റി ദിനമാണ്.. അതിൻറെ പ്രമേയം തന്നെ നമ്മളെല്ലാവരും ചേർന്ന് ശ്രമിച്ചിട്ട് ഒബിസിറ്റി അതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ച് ഒരു സന്തോഷകരമായ ജീവിതം ഉണ്ടാവണം എന്നുള്ള ഒരു പ്രമേയമാണ് ഉദ്ദേശിക്കുന്നത്.. ഇപ്പോൾ ഒബിസിറ്റി മൂന്നിരട്ടിയായി വർധിച്ചു കൊണ്ടിരിക്കുകയാണ്.. കുട്ടികളിലും അതുപോലെതന്നെ 15 മുതൽ 20 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഇത് അഞ്ച് ഇരട്ടിയായി വർദ്ധിച്ചു എന്നാണ് പറയുന്നത്..
അതുമായി ബന്ധപ്പെട്ട ഒരുപാട് അസുഖങ്ങൾ വരുന്നുണ്ട്.. ഇത്തരം അസുഖങ്ങൾ കൂടുതൽ വരുന്നതുകൊണ്ടാണ് പൊണ്ണത്തടിക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്.. അകാരത്തിലെ വ്യത്യാസമുണ്ട് ഒരു ഭംഗി കുറവുണ്ടാകുന്നു എന്നുമാത്രമല്ല ശരീരവണ്ണം കൂടുമ്പോൾ അതിൻറെ തായ് പലവിധ പ്രശ്നങ്ങളും ഉണ്ടാകാം.. അപകർഷതാബോധവും ഉണ്ടാക്കാം.. അതിലൊക്കെ ഉപരി പൊണ്ണത്തടി വന്നു കഴിഞ്ഞാൽ പ്രമേഹരോഗം ഉണ്ടാകുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം..
പ്രമേഹരോഗം ഉണ്ടാകുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം 85% പേർക്കും ഈ പ്രമേഹം ഉണ്ടായിരിക്കുന്നു എന്നത് അവരുടെ ശരീരഭാരം കൂടുതലായതുകൊണ്ട് തന്നെയാണ്.. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഉള്ളതുകൊണ്ട് തന്നെയാണ്.. അതുപോലെതന്നെയാണ് പ്രഷർ കൂടുക എന്ന് പറയുന്നത്.. ഹൈപ്പർ ടെൻഷൻ എന്നുപറയുന്ന രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം ആണ് ശരീരത്തിലുള്ള കൊഴുപ്പിന്റെ അളവ് കൂടുക എന്ന് പറയുന്നത്..