ബൈപ്പാസ് ഓപ്പറേഷൻ ഏത് കണ്ടീഷൻ വരുമ്പോഴാണ് ചെയ്യുന്നത്.. ബൈപ്പാസ് ഓപ്പറേഷൻ ചെയ്യാതെ തന്നെ ഹാർട്ടിലെ ബ്ലോക്ക് മാറ്റാൻ സാധിക്കുമോ.. വിശദമായി അറിയുക..

നമ്മുടെ നാട്ടിൽ ഹാർട്ടിന് ബ്ലോക്കുകൾ ഉള്ള ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.. ഈ ബ്ലോക്കുകളുടെ ചികിത്സ ആയിട്ട് ബൈപ്പാസ് ഓപ്പറേഷൻ പല ആളുകൾക്കും വേണം എന്ന് പറയാറുണ്ട്.. പല ഹോസ്പിറ്റലുകളിൽ നിന്നും അങ്ങനെ ബൈപ്പാസ് ഓപ്പറേഷൻ വേണമെന്ന് പറയുമ്പോൾ അതിനെ പേടിച്ചിട്ട് ആ ചികിത്സ ചെയ്യാതെ വേറെ പല അശാസ്ത്രീയമായ ചികിത്സകൾക്കും പോയി ജീവൻ നഷ്ടപ്പെടുത്തി അതുപോലെ ആരോഗ്യം നഷ്ടപ്പെടുത്തി തിരിച്ചു വരുന്ന ആളുകളെ നമ്മൾ ഒരുപാട് കാണാറുണ്ട്.. ഇത്തരം ആളുകൾക്ക് വേണ്ടിയിട്ട് ബൈപ്പാസ് കൂടാതെ തന്നെ ആൻജിയോപ്ലാസ്റ്റി ഉപയോഗിച്ച് ബ്ലോക്കുകൾ മാറ്റുന്നത് എങ്ങനെ എന്നുള്ള കാര്യത്തെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഇത്തരം ബ്ലോക്കുകൾ ഉള്ള ആളുകളിൽ ഒരുപാട് ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ അതുപോലെ ഫുള്ളായി അടഞ്ഞ ബ്ലോക്കുകൾ ഉണ്ടാവും..

അതുപോലെ ബ്ലോക്കുകളുടെ ഉള്ളിൽ കാൽസ്യം അടങ്ങിയിരിക്കുന്ന അവസ്ഥ ഉണ്ടാകുമ്പോൾ.. അതുപോലെ ബ്ലോക്കുകൾ ജംഗ്ഷനിൽ വരുമ്പോൾ ഇത്തരം കണ്ടീഷനുകൾ ഉണ്ടാകുമ്പോഴാണ് പലപ്പോഴും ബൈപ്പാസ് ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറയുന്നത്.. അതിൻറെ അർത്ഥം ബൈ പാസ് ചെയ്യുമ്പോൾ നൂറിൽ നൂറ് ചികിത്സയിൽ നമുക്ക് ലഭിക്കുന്നു അതാണ് നല്ലത് എന്നാണ്.. അതിനർത്ഥം ആൻജിയോപ്ലാസ്റ്റി ചെയ്യാൻ പറ്റില്ല എന്നല്ല.. ആൻജിയോപ്ലാസ്റ്റി അത്തരം കണ്ടീഷനിൽ ചെയ്യുമ്പോൾ ചിലപ്പോൾ 100% റിസൾട്ട് ലഭിക്കണമെന്നില്ല..

ഒരു 90 മുതൽ 95 ശതമാനം വരെ മാത്രമേ എത്തുകയുള്ളു.. രോഗി ബൈപ്പാസ് ചെയ്യാൻ റെഡിയാണെങ്കിൽ നമ്മളും ബൈപ്പാസ് തന്നെയാണ് ചെയ്യാറുള്ളത്.. പക്ഷെ രോഗി റെഡി അല്ല എന്നുള്ള കണ്ടീഷൻ വരുമ്പോൾ അവരെ വല്ലാതെ ടെൻഷൻ അടുപ്പിച്ച് അത്തരം ചികിത്സകൾ ഇല്ലാതെ സീറോ ചികിത്സയിൽ ചെന്ന് ചാടുന്ന അവസ്ഥയാണ് പലപ്പോഴും കാണുന്നത്.. അത്തരം രോഗികൾക്ക് ഈ സീറോയിൽ പോകേണ്ട ആവശ്യമില്ല.. ഈ 95% ചികിത്സ ആയ ആൻജിയോപ്ലാസ്റ്റി കൊണ്ട് സാധിക്കും.. അതെങ്ങനെയാണ് സാധിക്കുന്നത്.. നമ്മൾ മൂന്നു പ്രധാന കാര്യങ്ങൾ കൊണ്ടാണ് അത് നേടിയെടുക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *