അലർജി എന്ന ബുദ്ധിമുട്ട് എങ്ങനെ നമുക്ക് പരിഹരിക്കാം.. ഇതു വരാതിരിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം.. ഇതു വരാൻ ഉള്ള പ്രധാന കാരണങ്ങൾ എന്തെല്ലാം.. വിശദമായ അറിയുക..

ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത് നമ്മുടെ സമൂഹത്തിലെ ഇന്ന് ഒരുപാട് പേര് ബുദ്ധിമുട്ട് അനുഭവിക്കുന്ന അലർജി എന്ന വിഷയത്തെക്കുറിച്ച് ആണ്.. അലർജി പലർക്കും പല രീതിയിലാണ് ഉണ്ടാവുക.. നമ്മുടെ സമൂഹത്തിൽ ഒരു 30 ശതമാനം ആളുകൾക്കും പല തരത്തിലുള്ള അലർജി ഉണ്ടാകാറുണ്ട്.. പൊടീ ശ്വസിക്കുമ്പോൾ മൂക്കടപ്പ് തുമ്മൽ.. കണ്ണ് ചൊറിച്ചിൽ അതുപോലെ ദേഹം ചൊറിച്ചിൽ ശരീരം മുഴുവൻ ചൊറിഞ്ഞു തടിച്ചു അവിടെ മുഴുവൻ ഇൻഫെക്ഷൻ ഉണ്ടായി നിറവ്യത്യാസങ്ങൾ ഉണ്ടായി കാണുക അതോടൊപ്പം അത് ശ്വാസകോശത്തെ ബാധിക്കും.. അതുപോലെതന്നെ ചുമ്മാ കഫക്കെട്ട് ശ്വാസംമുട്ട് തുടങ്ങിയ ബുദ്ധിമുട്ടുകൾ ആളുകൾ പറഞ്ഞു വരാറുണ്ട്..

ഈ അലർജി എന്ന രോഗം എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം.. ശരീരത്തിൻറെ തന്നെ ഹൈപ്പർ സെൻസിറ്റിവിറ്റി.. അഥവാ അമിതമായ പ്രതികരണശേഷി ഉള്ളതുകൊണ്ട് വരുന്നതാണ്.. നമുക്ക് എല്ലാവർക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏതെങ്കിലും ഒന്നിനോട് അലർജി ഉണ്ടാവും.. പല മരുന്നുകളും അലർജി വന്നിട്ടുള്ള ആളുകൾ ഉണ്ട്.. അതുപോലെതന്നെ പൊടി തട്ടുമ്പോൾ മൂക്കടപ്പ് തുമ്മൽ ഉണ്ടാവാം.. ഇത് പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു..

ചിലർക്ക് ഇത് പൊടി ശ്വസിക്കുമ്പോൾ ആണെങ്കിൽ മറ്റു ചിലർക്ക് ചില ഗന്ധത്തോട് ആയിരിക്കാം.. ചിലർക്ക് പൂമ്പൊടി ശ്വസിക്കുമ്പോൾ ആയിരിക്കാം.. മറ്റു ചിലർക്ക് പൂപ്പൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവും.. ഭക്ഷണത്തിൽ വ്യത്യാസങ്ങൾ അവൾ ഉണ്ടാകുമ്പോൾ അലർജി വരുന്ന ആളുകൾ ഉണ്ട്.. കാലാവസ്ഥ വ്യത്യാസം കൊണ്ട് അലർജി വരുന്ന ആളുകൾ ഉണ്ട്.. അപ്പോൾ ഈ അലർജി നമുക്ക് പൂർണമായും ഭേദമാക്കാൻ ആകുമോ.. മരുന്നുകൾ ഇല്ലാതെ നമുക്ക് ഒരു സ്വസ്ഥമായി ജീവിതം സാധ്യമാണോ.. ഇത്തരം കാര്യങ്ങൾ നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.. അലർജി എന്ന് പറയുന്നത് സൂര്യന് താഴെയുള്ള ഏത് വസ്തുക്കളോടും വരാം.. അപ്പോൾ ഈ അലർജിക്കുള്ള കാരണം നമ്മുടെ വീട്ടിൽ തന്നെ ആയിരിക്കാം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത്..