ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ സാധാരണ ഹാർട്ട് പ്രശ്നം എന്ന് പറയുമ്പോൾ കോമൺ ആയി കേൾക്കുന്ന ചില ലക്ഷണങ്ങൾ എന്ന് പറയുന്നത് പ്രധാനമായും നെഞ്ചുവേദന അതുപോലെതന്നെ ആ വേദന ഇടത്തെ ഷോൾഡർ ലേക്ക് അതുപോലെ കൈകളിലേക്ക് വരുന്ന കഴക്കുന്ന രീതിയിലുള്ള വേദനകൾ അതുപോലെ ഇടത്തേക്ക് കവിൾ ഭാഗത്ത് അതുപോലെ ചെവിയുടെ ഭാഗത്ത് ഉള്ള വേദന.. പിന്നെ വിയർക്കുന്ന പോലെയുള്ള കാര്യങ്ങൾ.. ഇത്തരം ലക്ഷണങ്ങൾ ആണ് നമ്മൾ പൊതുവേ കേട്ടിട്ടുള്ളത്.. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ നമുക്ക് ഹാർട്ടറ്റാക്ക് ഉണ്ടോ എന്നതാണ് സംശയിക്കേണ്ടത്.. പക്ഷേ ഇതിനു മുൻപ് ഒരുപാട് ലക്ഷണങ്ങൾ ഹാർട്ട് മായി ബന്ധപ്പെട്ട കാണിക്കാറുണ്ട്..
അതെല്ലാം തന്നെ ഹാർട്ട് മായി ബന്ധപ്പെട്ട പ്രശ്നമാണോ എന്ന് അറിയാത്തതുകൊണ്ട് കൂടുതൽ കോംപ്ലിക്കേഷൻ വരുമ്പോൾ ആയിരിക്കും ഇതിൻറെ പുറകെ നടക്കുന്നത്.. ഇപ്പോൾ ഉദാഹരണം ആയിട്ട് നമ്മളെ എക്സസൈസ് ചെയ്യുന്ന വ്യക്തിയാണ്.. നമ്മൾ എക്സസൈസ് ചെറിയ രീതിയിൽ എന്തെങ്കിലും ചെയ്യുമ്പോൾ തന്നെ വിയർക്കുന്ന രീതിയിൽ അതുപോലെ കണ്ണിൽ ഇരുട്ട് വരുന്ന രീതിയിലും ഭയങ്കരമായ നെഞ്ചിടിപ്പും അതുപോലെ ക്ഷീണവും അനുഭവപ്പെടുക എന്ന് പറഞ്ഞാൽ അത് ഒരു ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നം കൂടിയാണ്.. പക്ഷേ നമ്മൾ അത് ശ്രദ്ധിക്കില്ല.. ചെസ്റ്റ് പെയിൻ വരുന്നുണ്ടോ എന്നുള്ള രീതിയിൽ നോക്കുമ്പോഴാണ് നമ്മൾ ഹാർട്ടി നെ കുറിച്ച് ചിന്തിക്കുന്നത്..
അതുകൊണ്ട് ചെറിയ ചെറിയ ഫിസിക്കൽ ആക്ടിവിറ്റീസ് ഒരു പത്ത് സ്റ്റെപ്പ് കൂടുതൽ സ്പീഡ് ആയി കയറുമ്പോൾ തന്നെ നമുക്ക് ഒരു ശ്വാസംമുട്ടൽ അനുഭവപ്പെടുക.. അല്ലെങ്കിൽ ഭയങ്കരമായ നെഞ്ചിടിപ്പ് തോന്നുക.. ഇത്തരം കാര്യങ്ങൾ ഉണ്ടാകുമ്പോൾ അത് ബ്ലോക്ക് ആയി ബന്ധപ്പെട്ട അതുപോലെ ഹാർട്ട് റിലേറ്റഡ് ആയി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്ന് ശ്രദ്ധിക്കണം.. അപ്പോൾ ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ ഉറപ്പായും ശ്രദ്ധിക്കണം.. ഒന്നാമത് ആയിട്ട് പാരമ്പര്യത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ നമുക്കും അത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. അപ്പോൾ നമ്മൾ അതിനെ എന്താണ് ചെയ്യേണ്ടത് എന്ന് വച്ചാൽ ആദ്യം ഈ പറയുന്ന ലക്ഷണങ്ങൾ നമുക്ക് ഉണ്ടോ എന്ന് ശ്രദ്ധിക്കണം.. അതുപോലെതന്നെ കാലിലെ രോമങ്ങൾ കൊഴിഞ്ഞു പോകുന്ന രീതികൾ കാണുകയാണെങ്കിൽ ശ്രദ്ധിക്കുക..