ഇരിക്കുമ്പോഴും ഇരുന്ന് എണീക്കുമ്പോഴും ശരീരത്തിലേ ഈ ഭാഗങ്ങളിൽ വേദനകളുണ്ടെങ്കിൽ ശ്രദ്ധിക്കുക.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം വാതത്തെ കുറിച്ചാണ്.. ആംഗ്ലൈസിസ് സ്പോണ്ടിലൈറ്റിസ് എന്നാണ് ഇതിൻറെ പേര്.. ഇത് നട്ടെല്ലിനെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്.. കൂടുതലായി പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു വാതമാണ് ഇത്.. ഇതിനെ ചുരുക്ക പേരായി എ എസ് എന്നാണ് പറയുന്നത്.. ഇത് കൂടുതലും കൗമാരത്തിന് അന്ത്യത്തിനു 40 വയസ്സിന് മുൻപും ആയിട്ടുള്ള പുരുഷന്മാരിൽ കാണുന്ന ഒരു വാദമാണ് ഇത്.. ഇതിന് ഒരുപാട് കാരണങ്ങളുണ്ട്..

അതിൽ പ്രധാനമായും HLA B27 എന്ന ജീൻ പോസിറ്റിവിറ്റി ഒന്നു മുതൽ അഞ്ച് ശതമാനം വരെ ഈ രോഗികളിൽ കണ്ടുവരുന്നു.. ഇത്തരം വാദം ഉള്ള രോഗികളുടെ മാതാപിതാക്കൾക്കും കുട്ടികൾക്കും സഹോദരി സഹോദരന്മാർക്കും 15% മുതൽ 20% വരെ ഈ അസുഖം വരാനുള്ള സാധ്യത ഉണ്ട്.. എന്താണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. പ്രധാനമായും എ എസ് ഇടുപ്പിന് താഴെയുള്ള ബാക്കി സാക്രോ ഇല്യൻ എന്ന ഒരു ഭാഗത്തെയാണ് ഇത് ബാധിക്കുന്നത്.. അതു കാരണം നമ്മൾ ഇരിക്കുന്ന സ്ഥലത്ത് അതിന് വേദന ഉണ്ടാകും..

ചിലപ്പോൾ ഒരു വശത്ത് മാത്രമായിരിക്കും തുടക്കത്തിൽ വേദന അനുഭവപ്പെടുന്നത്.. അതെ രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ മറുവശത്തേക്ക് ആകും.. അങ്ങനെ മാറി മാറി നടുവിന് ഭാഗത്തായി വേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.. ഇത് നട്ടെല്ലിനെ അതുപോലെ നമ്മുടെ ഇടുപ്പിലെ നട്ടെല്ലിനെ നെഞ്ചിനു പുറകിൽ ഉള്ള എല്ലിനെ യും ഈ അസുഖം ബാധിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *