ശരീരത്തിൽ യൂറിക്കാസിഡ് കൂടുന്നതിന് യഥാർത്ഥ കാരണങ്ങൾ.. ഇതെങ്ങനെ നോർമൽ ആക്കാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

നമുക്ക് ചെറിയ ജോയിൻറ് കളിൽ വേദനകൾ വരുന്ന സമയത്ത് കൈവിരലുകളിലെ വേദനകൾ വരുന്ന സമയത്ത് പരസ്പരം പറയാറുണ്ട് യൂറിക്കാസിഡ് ഒന്ന് പരിശോധിച്ചു നോക്കൂ എന്നുള്ളത്.. ചിലപ്പോൾ കൂടുതലായിരിക്കുമെന്ന്.. അത്രത്തോളം സാധാരണക്കാർക്ക് പോലും വളരെ സുപരിചിതമായ ഒരു വാക്കാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് യൂറിക്കാസിഡ് ൻറെ പ്രധാന ലക്ഷണങ്ങൾ കുറിച്ചു ആണ്.. പലരെയും ബുദ്ധിമുട്ടിക്കുന്ന പല ലക്ഷണങ്ങളും യൂറിക്കാസിഡ് നുണ്ട്.. അതുപോലെതന്നെ ചില സമയങ്ങളിൽ യൂറിക്കാസിഡ് കൂടിയാൽ ഉം ഒരു ലക്ഷണവും കാണിക്കാത്ത ആൾക്കാർ ഉണ്ട്.. ഇത്തരത്തിലുണ്ടാകുന്ന യൂറിക്കാസിഡ് പ്രശ്നങ്ങളെക്കുറിച്ചു ആണ് ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്..

സാധാരണയായി നമ്മുടെ ശരീരത്തിലെ പ്യൂരിൻ എന്ന പ്രോട്ടീൻ മെറ്റബോളിസം കാരണം ഉണ്ടാകുന്ന ഒരു പ്രോഡക്റ്റ് ആണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. നമ്മുടെ കിഡ്നി അതിനെ അരിച്ചു കളയുകയും ചെയ്യും.. അത് നമ്മുടെ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്ന ഒരു വേസ്റ്റ് ആണ്.. എങ്ങനെയാണ് നമ്മുടെ ശരീരത്തിലെ രക്തത്തിൽ യൂറിക്കാസിഡ് കൂടി കാണുന്നത്.. അതിനു പ്രധാനമായും രണ്ട് കാരണങ്ങൾ ഉണ്ടാകാം.. ഒന്നാമത്തേത് നമ്മൾ കഴിക്കുന്ന അമിതമായ പ്രോട്ടീൻ ആയിട്ട് പ്യുരിൻ മെറ്റബോളിസം അഥവാ പ്യുരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മെറ്റബോളിസം കൂടുകയും നമുക്ക് രക്തത്തിൽ യൂറിക് ആസിഡ് കൂടുകയും ചെയ്യുന്നു..

അതുപോലെ മറ്റൊരു കാരണം ഇത് യൂറിക്കാസിഡ് രക്തത്തിൽ ഇല്ലെങ്കിലും കിഡ്നി ഇതിനെ അരിച്ച് കളയണം.. അപ്പോൾ കിഡ്നിക്ക് എന്തെങ്കിലും പ്രശ്നം സംഭവിക്കുമ്പോൾ യൂറിക്കാസിഡ് ശരിയായ രീതിയിൽ പുറംതള്ളപ്പെടാതെ ഇരുന്നാൽ നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് വർധിക്കും.. അപ്പോൾ എന്തൊക്കെയാണ് ഈ യൂറിക്കാസിഡ് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്ന് നമുക്ക് നോക്കാം.. ആദ്യമായിട്ട് നമ്മുടെ ജോയിൻറ് കളിലാണ് ഇതിൻറെ ബുദ്ധിമുട്ടുകൾ കാണുക.. ആദ്യമായിട്ട് കൂടുതലായും കാണുന്നത് നമ്മുടെ കാലിൻറെ പെരുവിരൽ ഇൽ ആണ്..

Leave a Reply

Your email address will not be published. Required fields are marked *