സാക്ഷാൽ ശ്രീ സുബ്രഹ്മണ്യ സ്വാമി നമ്മുടെ കൂടെയുള്ളപ്പോൾ അല്ലെങ്കിൽ ദേവന്റെ അനുഗ്രഹം ഉള്ളപ്പോൾ കാണുന്ന ആറ് ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ശ്രീ പാർവതി ദേവിയുടെയും ശ്രീ പരമേശ്വരന്റെയും പുത്രനാണ് വേൽമുരുകൻ അഥവാ സുബ്രഹ്മണ്യൻ.. കൂടാതെ ദേവന്മാരുടെ സേനാധിപനും സുബ്രഹ്മണ്യ സ്വാമിയാകുന്നു… സ്കന്ത പുരാണം അനുസരിച്ച് ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു എന്നും അതിലൂടെ സുബ്രഹ്മണ്യം എന്നുള്ള പേര് ഉണ്ടായി എന്നും പറയപ്പെടുന്നു.. ഈ പദത്തിന് വേദ ബ്രാഹ്മണരുടെ രക്ഷകൻ എന്നും അർത്ഥം വരുന്നു.. കൂടാതെ സ്കന്ദൻ ഗുഹൻ ഷണ്മുഖൻ വേലായുധൻ തുടങ്ങിയ ഭഗവാന് അനേകം നാമങ്ങൾ ഉണ്ട്.. ശരവണക്കാട്ടിലാണ് സുബ്രഹ്മണ്യ സ്വാമി ജനിച്ചത് എന്നും ഐതിഹ്യം ഉണ്ട്.. ഗുഹൻ എന്നുള്ള പേരിൽ പരമശിവന്റെയും സ്കന്ദൻ എന്നുള്ള നാമത്തിൽ ശ്രീ പാർവതി ദേവിയുടെയും.

   

മഹാ സേനൻ എന്നുള്ള പേരിൽ അഗ്നിയുടെയും കുമാരൻ എന്ന പേരിൽ ഗംഗയുടെയും ശരവണൻ എന്നുള്ള പേരിൽ ശരവണത്തിന്റെയും കാർത്തികേയൻ എന്ന നാമത്തിൽ കൃതികമാരുടെയും പുത്രനായി സുബ്രഹ്മണ്യ സ്വാമി അറിയപ്പെടുന്നു.. സാക്ഷാൽ സുബ്രഹ്മണ്യ സ്വാമി കൂടെയുള്ളപ്പോൾ നമ്മൾ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് ഇന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഇതിൽ ഒന്നാമത്തെ ലക്ഷണമായി പറയപ്പെടുന്നത് ശക്തിയാണ്.. ദേവസേനാധിപനായ സുബ്രഹ്മണ്യസ്വാമി തന്റെ ഭക്തർക്ക് ഏത് പ്രശ്നം വരുമ്പോഴും.

ആ ഒരു പ്രശ്നങ്ങളെ മറികടക്കാനുള്ള വഴികൾ കാട്ടി കൊടുക്കുകയും ആ ഒരു പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ശക്തി നൽകുകയും ചെയ്യുന്നു.. സുബ്രഹ്മണ്യ സ്വാമിയുടെ ഭക്തർക്ക് അവരുടെ ഏത് പ്രതിസന്ധിഘട്ടത്തിലും സ്വാമിയെ ഒന്ന് മനസ്സിൽ ധ്യാനിക്കുമ്പോൾ തന്നെ ആ ഒരു പ്രതിബന്ധങ്ങൾ തരണം ചെയ്യുവാനുള്ള വഴികൾ അല്ലെങ്കിൽ അതിനായിട്ടുള്ള ശക്തി സുബ്രഹ്മണ്യസ്വാമി കാട്ടിക്കൊടുക്കുന്നു എന്നുള്ളതാണ്.. ഇത്തരത്തിൽ ഒരു ശക്തി നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ നമുക്ക് തീർച്ചയായിട്ടും ഉറപ്പിക്കാം സാക്ഷാൽ സുബ്രഹ്മണ്യ സ്വാമി നമ്മുടെ കൂടെത്തന്നെയുണ്ട് എന്നുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….