ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ വെയിലിന്റെ ചൂട് വളരെയധികം വർദ്ധിച്ചു വരികയാണ്.. അന്തരീക്ഷം വളരെയധികം ചൂടായി.. നമ്മുടെ ഇന്ത്യയിൽ ചൂട് വളരെയധികം വർദ്ധിക്കുകയാണ് സമ്മർ വരാൻ പോകുകയാണ്.. അപ്പോൾ ഇത്തരം ഒരു ചൂടുള്ള കണ്ടീഷനിൽ നമ്മൾ എന്തൊക്കെയാണ് സ്കിൻ കെയറിനായി ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ്.. ഇപ്പോൾ കൂടുതൽ ഡോക്ടർമാരും സൺസ്ക്രീം സജസ്റ്റ് ചെയ്യുന്നുണ്ട്.. ഇപ്പോൾ നല്ലൊരു ശതമാനം ആളുകളും സൺസ്ക്രീം ഉപയോഗം തുടങ്ങിയിട്ടുണ്ട്.. പ്രധാനമായിട്ടും ഈ ഒരു ചൂടുകാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നമ്മൾ നമ്മുടെ ശരീരത്തെ നല്ല രീതിയിൽ ഹൈഡ്രേറ്റ് ചെയ്യുക എന്നുള്ളതാണ്.. എങ്ങനെയാണ് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നത്.. നല്ല രീതിയിൽ വെള്ളം കുടിക്കണം..
അതുപോലെതന്നെ വാട്ടർ കണ്ടന്റ് ഉള്ള ധാരാളം പഴങ്ങൾ കഴിക്കുക.. അതുപോലെതന്നെ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടുതലും കുറയ്ക്കുക.. മിശ്രിതമായ ഭക്ഷണങ്ങൾ അതായത് വെജിറ്റബിൾസും അതുപോലെ പഴങ്ങളും അതിൻറെ കൂടെ കുറച്ച് നോൺവെജും കൂടി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക.. നല്ല രീതിയിൽ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യണം.. അടുത്തതായിട്ട് വളരെ ഇറുക്കിയ വസ്ത്രങ്ങൾ ഒഴിവാക്കുക.. ഇത്തരം ടൈറ്റ് ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ അത് സ്കിൻ അലർജിക്ക് കാരണമാകുന്നു.. അതായത് ഈർപ്പം നിലനിന്നിട്ട് അവിടെ അലർജി പ്രശ്നങ്ങൾ വരുന്നു..
അടുത്തതായിട്ട് നമ്മുടെ മുഖത്തിന് ഈ ചൂടുകാലത്ത് എങ്ങനെ സംരക്ഷിക്കാം.. സൺസ്ക്രീനിന്റെ ഉപയോഗം വളരെയധികം ശ്രദ്ധിക്കുക എന്നുള്ളതാണ്.. നോർമലി നമ്മുടെ മാർക്കറ്റുകളിൽ പലതരത്തിലുള്ള സൺസ്ക്രീമുകൾ ലഭ്യമാണ്.. അതായത് എസ് പി എഫ് എന്ന് പറയുന്ന സൺ പ്രൊട്ടക്ഷൻ ഫാക്ടർ ഇതാണ് നമ്മൾ കൂടുതലും ശ്രദ്ധിക്കേണ്ട ഒരു കാര്യം.. നിങ്ങൾ എന്നും വീട്ടിൽ തന്നെ ഇരിക്കുന്ന വ്യക്തികൾ ആണെങ്കിൽ അധികം വീട്ടിൽ നിന്ന് പുറത്തേക്കൊന്നും പോകുന്നില്ല എന്നുണ്ടെങ്കിൽ ഒരു സൺ പ്രൊട്ടക്ഷൻ ഫാക്ടർ മിനിമം ഒരു 30 ഉള്ളതെങ്കിലും വാങ്ങിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….