എഗ്ഗ് ഡയറ്റ് ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാം.. മുട്ട ദിവസവും കഴിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നല്ല ടേസ്റ്റ് ഉള്ള അതുപോലെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ.. നമുക്കറിയാം പച്ചക്കറികളും പഴങ്ങളും ഇലക്കറികളും എല്ലാം വലിയ ടേസ്റ്റ് ഒന്നുമില്ലാത്ത സാധനങ്ങളാണ് നമ്മുടെ വെയിറ്റ് കുറക്കാൻ സഹായിക്കുന്നതെന്ന്.. എന്നാൽ അതിനൊപ്പം നല്ല ടേസ്റ്റും അതുപോലെ നമ്മുടെ ശരീരഭാരം കുറയുകയും ചെയ്യുകയാണെങ്കിലോ അടിപൊളി ആയിരിക്കും അല്ലേ.. അപ്പോൾ ഇന്ന് നമുക്ക് അത്തരം ഭക്ഷണസാധനങ്ങളെക്കുറിച്ച് പരിചയപ്പെടാം.. ഞാൻ ആദ്യം പറഞ്ഞതുപോലെ ടേസ്റ്റ് ഉള്ളതിനും അതുപോലെ ടെസ്റ്റ് ഇല്ലാത്തതിനും ആരോഗ്യത്തിന് നല്ലത് അല്ലെങ്കിൽ ചീത്ത എന്നുള്ളത് പറയുമ്പോൾ പറയാം എന്നാൽ ചില സാധനങ്ങൾ ഉണ്ട്.. നല്ല രീതിയിലുള്ള നല്ല ഫാറ്റ് കൊടുക്കുന്ന അതേപോലെതന്നെ നല്ല ടേസ്റ്റിയായി ഉണ്ടാക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ..

അതിൽ ഏറ്റവും പ്രധാനം മുട്ട കൊണ്ടുള്ള ഭക്ഷണങ്ങൾ തന്നെയാണ്.. മുട്ട നമുക്ക് ഓംപ്ലേറ്റ് ആയിട്ട് അല്ലെങ്കിൽ ബുൾസ് ആയിട്ട് മുട്ട പുഴുങ്ങിയിട്ടു ഒക്കെ ദിവസവും അഞ്ചു അല്ലെങ്കിൽ ആറു മുട്ട വരെ കഴിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല.. മുട്ടയിലെ മഞ്ഞക്കരു ഒരുപാട് കഴിക്കരുത് എന്നാണ് ഡോക്ടർമാർ പറയാറുള്ളത്.. ഒരു ആഴ്ചയിൽ നാലഞ്ചു മഞ്ഞക്കരു കഴിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല.. പിന്നെ ഇത്തരം മുട്ട കഴിക്കുമ്പോൾ കൊളസ്ട്രോൾ അതുപോലെ മറ്റ് ടെസ്റ്റുകൾ ഒന്നും നടത്തുന്നത് വളരെ നല്ലതായിരിക്കും..

പക്ഷേ മുട്ട എന്ന് പറയുന്നത് 100% പ്രോട്ടീൻ ആണ്.. മറ്റു ഭക്ഷണങ്ങളിലെ പ്രോട്ടീൻ താരതമ്യം ചെയ്യുമ്പോഴും മുട്ടയുടെ പ്രോട്ടീനിന്റെ എത്ര ശതമാനം എത്തുന്നുണ്ട് എന്ന് നോക്കിയിട്ടാണ്.. അതുകൊണ്ടുതന്നെ മുട്ട കൊണ്ടുള്ള ഭക്ഷണങ്ങളാണ് ഈ പറഞ്ഞത് ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്നത്.. എഗ്ഗ് ഡയറ്റ് എന്നുള്ള ഒരു കാര്യം കൂടി ഉണ്ട്. അതായത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ രണ്ടു മുട്ട അതുപോലെ ഉച്ചയ്ക്ക് രണ്ടു മുട്ട.. വൈകുന്നേരവും രണ്ടു മുട്ട.. അതിനിടയിൽ കുറച്ച് പച്ചക്കറികളും സീറോ കലോറി ആയിട്ടുള്ള മറ്റു പഴങ്ങളും കഴിക്കാം.. അപ്പോൾ ഇതെല്ലാം ഉപയോഗിച്ചുകൊണ്ട് എങ്ങനെ ഒരു സാലഡ് ഉണ്ടാക്കാം എന്നുള്ളത് യൂട്യൂബിൽ തന്നെ നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *