പോളിയോ ബാധിച്ച കാലുകൾ തളർന്ന ഒരു അമ്മയുടെയും മകളുടെയും കഥ..

തിരക്കുപിടിച്ച നഗര ജീവിതത്തിൽ ഒരുപാട് സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.. ഓഫീസിലുള്ള ഗൗരവക്കാരായ സഹപ്രവർത്തകർ ഇടയ്ക്ക് ഒന്ന് പരസ്പരം ചിരിച്ചു കാണിക്കുന്നത് ഒന്ന് ഒഴിച്ചാൽ ആ നഗരത്തിൽ ആരിലും അത് കണ്ടിട്ടില്ല.. ഇതൊക്കെ ഇട്ടെറിഞ്ഞ് തന്റെ നാട്ടിലേക്ക് പോകാൻ പലപ്പോഴും അയാളുടെ മനസ്സ് കൊതിച്ചിരുന്നു.. സായാഹ്നങ്ങളിൽ ജീവിതത്തിൻറെ വിരസത മാറ്റാൻ അയാൾ അടുത്തുള്ള കടൽതീരത്തിലേക്ക് പോയിരിക്കുക പതിവ് ആയിരുന്നു.. അവിടെ ഓടിക്കളിക്കുന്ന കുട്ടികളും അവരെ ശാസിച്ച് അരികിൽ പിടിച്ച് ഇരുത്തുന്ന മാതാപിതാക്കളും ഓരോന്നിനെയും കൊതിച്ച വാശിപിടിക്കുന്ന കുട്ടികളെയും കാണുമ്പോൾ ജോയിയുടെ മനസ്സും അല്പം ശാന്തമാകും.. അതുപോലെ കടൽതീരത്തെ ഒരു കോൺഗ്രീറ്റ് ബെഞ്ചിൽ ഇരിക്കുമ്പോഴാണ് കടൽതീരത്തെ ജാനകിയെ ആദ്യമായി ജോയ് കാണുന്നത്.. കടൽ തീരത്തെ ഒഴിഞ്ഞ കോണിൽ പോളിയോ ബാധിച്ചു ശോഷിച്ച കാലുകളുള്ള ഒരു സ്ത്രീ..

മണ്ണെണ്ണ സ്റ്റൗവിൽ മണലിട്ട് ഇളക്കുന്ന ചൂട് കപ്പലണ്ടി ചെറിയ പേപ്പറുകളിൽ പൊതിഞ്ഞു വയ്ക്കുകയാണ്.. ആ കറുത്ത നിറമുള്ള 12 വയസ്സുള്ള പെൺകുട്ടി.. അവൾ ആ സ്ത്രീയോട് എന്തൊക്കെ പറഞ്ഞു ചിരിക്കുന്നുണ്ട്.. അവൾക്കൊപ്പം ആ സ്ത്രീയും അത് കേട്ട് ചിരിക്കുന്നുണ്ട്.. കയ്യിൽ കുറെ കപ്പലണ്ടികളും പിടിച്ച് കടൽതീരത്ത് നിൽക്കുന്ന ആളുകളുടെ ഇടയിലൂടെ നടന്നു.. ഓരോ ആളുകളുടെയും മുമ്പിൽ ചെന്നുകൊണ്ട് അവൾ അവളുടെ കയ്യിലുള്ള കപ്പലണ്ടി പൊതികൾ നീട്ടി.. അവരുടെ മുഖത്തേക്ക് നോക്കി അൽപനേരം ചിരിച്ചുകൊണ്ട് നിൽക്കും.. ചിലർ അവളുടെ കയ്യിൽ നിന്ന് കപ്പലണ്ടികൾ വാങ്ങിക്കും.. മറ്റു ചിലർ അവളെ കാണുമ്പോൾ തന്നെ മുഖം തിരിച്ചു മറ്റുള്ളവരോട് സംസാരിക്കുകയോ അല്ലെങ്കിൽ കയ്യിലിരിക്കുന്ന മൊബൈലിലേക്ക് മുഖം താഴ്ത്തി ഇരിക്കുകയോ ചെയ്യും..

എന്നാലും അവളുടെ മുഖത്ത് ചിരിയും മായാതെ തന്നെ നിൽക്കും.. എല്ലാ ആളുകൾക്കിടയിലൂടെ നടന്നു നീങ്ങി അവൾ ജോയിയുടെ മുൻപിലേക്ക് എത്തി.. ഒരു പൊതി കപ്പലണ്ടി അയാൾക്ക് നേരെ നീട്ടി ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് അയാളുടെ മുൻപിൽ തന്നെ അവൾ നിന്നു.. കപ്പലണ്ടി അയാൾ കഴിക്കില്ലെങ്കിലും അവളുടെ ചിരി കണ്ടപ്പോൾ ജോയ് അവളുടെ കയ്യിൽ നിന്നും ഒരു പൊതി വാങ്ങിച്ചു. ജോയിയുടെ കയ്യിൽ നിന്നും 10 രൂപയും വാങ്ങി അടുത്ത ആളിന്റെ മുമ്പിലേക്ക് നടക്കുന്ന പെൺകുട്ടിയെ നോക്കി ഇരുന്നു.. അവൾ തന്ന കപ്പലണ്ടിയിൽ നിന്നും രണ്ട് കപ്പലണ്ടി തൊലി കളഞ്ഞ് അയാൾ വായിലേക്ക് ഇട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *