വൃക്കകൾ തകരാറിലാകുമ്പോൾ ഏറ്റവും നല്ല ചികിത്സ മാർഗ്ഗങ്ങൾ എന്ന് പറയുന്നത് എന്തൊക്കെയാണ്.. ഡയാലിസിസ് ചെയ്തു കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ ചെയ്യേണ്ടിവരുമോ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വൃക്ക രോഗങ്ങൾ ഉണ്ടാകുമ്പോൾ അതിൽ ചെയ്യാവുന്ന റീനൽ റീപ്ലേസ്മെൻറ് തെറാപ്പിയെ കുറച്ച് സംസാരിക്കാൻ വേണ്ടിയാണ്.. നമ്മൾ കഴിഞ്ഞ വീഡിയോയിൽ സംസാരിച്ചിരുന്നത് ഡയാലിസിസ് ചെയ്യുന്നതിനെക്കുറിച്ച് ആയിരുന്നു.. ഏത് ഗ്രൂപ്പിലുള്ള രോഗികൾക്കാണ് ഡയാലിസിസ് ചെയ്യേണ്ടതായി വരുന്നത്.. അതുപോലെ ഡയാലിസിസ് ചെയ്യാൻ തുടങ്ങി കഴിഞ്ഞാൽ അത് നിർത്താൻ കഴിയുമോ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ തുടരേണ്ടി വരുമോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് ഒക്കെ ആയിരുന്നു കഴിഞ്ഞ വീഡിയോയിൽ നമ്മൾ ഡിസ്കസ് ചെയ്തിട്ടുണ്ടായിരുന്നത്.. അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമുക്ക് ഡയാലിസിസ് കുറിച്ച് വിശദമായി സംസാരിക്കാം..

എന്താണ് നമ്മൾ ഡയാലിസിസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും.. എങ്ങനെയാണ് അത് ചെയ്യേണ്ടത് എന്ന്.. നമ്മൾ ആദ്യം പറഞ്ഞ ഒരു ടേം അതായത് റീനൽ റീപ്ലേസ്മെൻറ് തെറാപ്പി എന്നു പറയുന്ന ടേം എന്ന് പറയുമ്പോൾ അതായത് കിഡ്നിക്ക് പകരം ആയിട്ട് വേറൊരു കാര്യം അതിൻറെ ഫംഗ്ഷൻ ഏറ്റെടുക്കുന്നത്.. അതായത് നമ്മുടെ വൃക്കയുടെ പ്രവർത്തനം കൂടുതൽ ശൂന്യമായി കഴിഞ്ഞാൽ അതിനു പകരമായി വേറൊരു കാര്യം അതിന്റെ പ്രവർത്തനം ഏറ്റെടുക്കേണ്ടതായി വരുന്നു അതിനെയാണ് നമ്മൾ റീനൽ റീപ്ലേസ്മെൻറ് തെറാപ്പി എന്ന് പറയുന്നത്.. ഇത് പ്രധാനമായും മൂന്ന് തരത്തിലാണ് ഉള്ളത്..

ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് ട്രാൻസ്പ്ലാൻറ് അതായത് കിഡ്നി ട്രാൻസ്പ്ലാൻറ്.. അതായത് അവയവം മാറ്റിവയ്ക്കുക ഇതാണ് ഏറ്റവും നല്ല ഓപ്ഷൻ എന്നാണ് കൂടുതലും പറയാറുള്ളത്.. ഒരുപക്ഷേ എല്ലാവർക്കും ഇത് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല.. ഇത് നല്ലൊരു ഓപ്ഷൻ ആയതുകൊണ്ട് തന്നെ പല രോഗികൾക്കും ഇതുതന്നെയാണ് പറഞ്ഞു കൊടുക്കാറുള്ളത്.. രണ്ടാമത്തേതാണ് ഡയാലിസിസ് എന്നുള്ള ഒരു ഓപ്ഷൻ.. ഈ ഡയാലിസിസ് പ്രധാനമായും രണ്ട് തരത്തിലുണ്ട്.. ഒന്നാമത്തേത് രക്തം വഴി ചെയ്യുന്നതാണ് അതിനെ നമ്മൾ കീമോ ഡയാലിസിസ് എന്ന് പറയും.. രണ്ടാമത്തെ ഡയാലിസിസ് വയറു വഴി ചെയ്യുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *