December 10, 2023

ക്യാൻസർ വരാനുള്ള സാധ്യതകൾ നമുക്ക് ഉണ്ടോ എന്ന് എങ്ങനെ മുൻകൂട്ടി തിരിച്ചറിയാം.. എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്നതും മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് നമ്മുടെ നാട്ടിൽ ക്രമാതീതമായി വർദ്ധിച്ചുവരുന്ന ഒരു രോഗമാണ് ക്യാൻസർ എന്ന് പറയുന്നത്.. ഇതിനെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ ഇന്ന് നമ്മുടെ ആളുകൾക്കിടയിൽ ഉണ്ട്.. അതിൽ ഒന്നാമത്തേത് ക്യാൻസർ എന്ന രോഗം ചികിത്സിച്ചാൽ യാതൊരു കാരണവശാലും ഭേദമാകില്ല എന്നുള്ളതാണ്.. ഇത് തികച്ചും തെറ്റായ ഒരു ധാരണ ആണ്.. നമുക്കറിയാം നല്ലൊരു ശതമാനം നേരത്തെ തന്നെ കണ്ടുപിടിക്കപ്പെടുന്ന കാൻസറുകൾ എല്ലാം പൂർണ്ണമായും ചികിത്സിച്ച ഭേദമാക്കാൻ കഴിയുന്ന ഒന്നാണ്.. ക്യാൻസർ വ്യാപിച്ചാൽ പോലും അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വർഷങ്ങളോളം രോഗിക്ക് കുടുംബത്തോടൊപ്പം ജീവിതം പങ്കിടുന്നതിനും ഉള്ള അവസരം തികച്ചും സാധ്യമാണ്..

   

അപ്പോൾ ക്യാൻസർ വ്യാപിച്ചാൽ പോലും ആൾക്കാർക്ക് മനസ്സു മടുക്കരുത് എന്നുള്ളതാണ് പ്രധാനമായും ഇന്ന് പറയാൻ ആഗ്രഹിക്കുന്ന കാര്യം.. ഇതൊക്കെയാണ് എന്ന് പറയുമ്പോഴും പലപ്പോഴും ക്യാൻസർ കണ്ടുപിടിക്കപ്പെടുന്നത് രണ്ട് അല്ലെങ്കിൽ മൂന്നാമത്തെ സ്റ്റേജിൽ അല്ലെങ്കിൽ നാലാമത്തെ സ്റ്റേജിൽ ആയിരിക്കും.. ഇതിന് ഒരു അറുതി വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്.. ഇതിന് പ്രധാനമായി വേണ്ടത് ഒരു ബോധവൽക്കരണം തന്നെയാണ്.. എന്താണ് ഈ ക്യാൻസർ എന്നു പറയുന്നത് അതിൻറെ പ്രധാന രോഗലക്ഷണങ്ങൾ എന്തെല്ലാം.. ക്യാൻസർ ഏത് അവയവങ്ങളിൽ വേണമെങ്കിലും വരാം..

ഒരു അവയവത്തിൽ തന്നെ പലതരം ക്യാൻസറുകൾ പോലും വരാം.. അപ്പോൾ ഇതിൻറെ എല്ലാം രോഗലക്ഷണങ്ങളും തികച്ചും വ്യത്യസ്തമാണ്.. ഒരു ഉദാഹരണമായി പറയുകയാണെങ്കിൽ വായിൽ ഉണ്ടാകുന്ന ക്യാൻസറുകൾ പലപ്പോഴും ഒന്നുകിൽ വായിൽ ഉണ്ടാകുന്ന വേദന അല്ലെങ്കിൽ വ്രണം ആയിട്ട് വരാം.. അല്ലെങ്കിൽ വായിൽ ഉണ്ടാകുന്ന ഒരു തടിപ്പ്.. തുടങ്ങിയ രീതിയിൽ ആയിരിക്കും വരുന്നത്.. ചില അവസരങ്ങളിൽ വായയിലോ അല്ലെങ്കിൽ തൊണ്ടയിലോ ഒരു ലക്ഷണങ്ങളും കാണാത്ത രീതിയിൽ പോലും കഴുത്തിൽ മുഴകൾ ആയിട്ട് അതായത് അസുഖം കഴുത്തിലെ കഴലകൾ ആയിട്ട് വ്യാപിച്ചു കഴിയുമ്പോൾ മുഴകളായിട്ട് കണ്ടു വരാറുണ്ട്..

തൊണ്ടയിൽ ഉണ്ടാകുന്ന ക്യാൻസർ എന്ന് പറയുമ്പോൾ നമ്മുടെ ശബ്ദ ഗ്രന്ഥിയിൽ വരുന്ന ക്യാൻസറാണ്.. ഇതിൻറെ പ്രധാനമായ രോഗലക്ഷണം എന്നു പറയുന്നത് ശബ്ദം അടപ്പാണ്.. ഇത് എല്ലാവർക്കും വരുന്ന ഒരു കാര്യമാണ് തൊണ്ടയിൽ ഇൻഫെക്ഷൻ വരുമ്പോഴും ഇത്തരത്തിൽ അനുഭവപ്പെടാറുണ്ട്.. പക്ഷേ അതെല്ലാം താൽക്കാലികമാണ്.. പക്ഷേ ഇത്തരത്തിൽ ശബ്ദം അടപ്പ് മാറാതെ ഇരിക്കുമ്പോൾ തീർച്ചയായിട്ടും ഒരു ഇ എൻ ടി ഡോക്ടറെ പോയി കണ്ട് തൊണ്ടയുടെ പരിശോധന നടത്തുന്നതു വഴി തൊണ്ടയുടെ ശബ്ദഗ്രന്ഥി അല്ലെങ്കിൽ അനുബന്ധ ശരീരം ഭാഗങ്ങളിലും ക്യാൻസർ സാധ്യതകൾ ഉണ്ടായിട്ടുണ്ടോ എന്ന് കൃത്യമായി അറിയാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *