ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. മധുരം അഥവാ പഞ്ചസാര നമ്മുടെ ജീവിതത്തിൽ നിന്നും ഇവയെ ഒഴിവാക്കിയാൽ നമുക്ക് അത്ഭുതകരമായിട്ടുള്ള ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും.. മധുരം ജീവിതത്തിൽ നിന്ന് ഒഴിച്ചു നിർത്തുമ്പോൾ മധുരകരമായ പല അനുഭവങ്ങളിലും നമ്മൾ മധുരം പങ്കു വയ്ക്കാറുണ്ട്.. അപ്പോൾ ജീവിതത്തിൽ നിന്ന് നമ്മൾ മധുരം ഒഴിവാക്കുമ്പോൾ നമുക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാകും.. ഇത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഇന്ന് ഇതിനെക്കുറിച്ച് നമുക്ക് ഒട്ടും അറിയാത്ത കുറച്ചു കാര്യങ്ങളെക്കുറിച്ച് നമുക്ക് ഡിസ്കസ് ചെയ്യാം.. ഈ മധുരം എന്ന് പറയുമ്പോൾ അത് പഞ്ചസാര മാത്രമല്ല..
പലപ്പോഴും ഡയബറ്റിക് ആയിട്ടുള്ള രോഗികൾ പഞ്ചസാര മാത്രമേ കുഴപ്പമുള്ളൂ എന്ന് കരുതി പലതരത്തിലുള്ള മധുരം ഉണ്ടാക്കുന്ന മറ്റു സാധനങ്ങൾ ഉപയോഗിക്കാറുണ്ട്.. ശർക്കരകൾ അല്ലെങ്കിൽ മറ്റു പല സാധനങ്ങൾ.. കരിപ്പെട്ടി.. തേൻ പോലുള്ള സാധനങ്ങൾ.. അതുപോലെ ഫ്രൂട്ട് ജ്യൂസുകൾ.. ഇത് കഴിക്കുമ്പോൾ കുഴപ്പമില്ല എന്ന് പലരും ധരിക്കാറുണ്ട്.. എന്നാൽ അത് തീർത്തും തെറ്റാണ്.. നമുക്ക് മധുരം ഉണ്ടാക്കുന്ന ഇത്തരം സാധനങ്ങൾ എല്ലാം തന്നെ നമ്മുടെ കാലറി ആഡ് ചെയ്യുന്നത് തന്നെയാണ്..
എന്നാൽ ഷുഗർ ഫ്രീ ആയിട്ടുള്ള ചില സംഗതികൾ ഉണ്ട്.. ഇങ്ങനെ ഇതിൽ കാലറിസ് ആഡ് ചെയ്യാത്തതുകൊണ്ട് അത് വണ്ണം കൂട്ടില്ല എന്ന് നമുക്ക് പറയാം.. എന്നാൽ അമിതമായാൽ അമൃതം വിഷം എന്ന് പറയും പോലെ ഷുഗർ ഫ്രീ ആയിട്ടുള്ള സാധനങ്ങളാണെങ്കിലും ഇതുപോലുള്ള സീറോ കാലറികൾ.. ആണെങ്കിലും ഇവയെല്ലാം ഒരു പരിധിയിൽ കൂടുതൽ കഴിക്കുന്നത് നമ്മുടെ തീർച്ചയായിട്ടും നല്ലതല്ല.. അതിന് മറ്റു പല പ്രശ്നങ്ങളും ഉണ്ടാകും..