ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇത് ഒരുപാട് പേര് ഈ ഒരു വിഷയത്തെക്കുറിച്ച് ദിവസവും ചോദിക്കാറുണ്ട്.. കാരണം ഒരുപാട് ആളുകൾക്കിടയിൽ സ്കിൻ റിലേറ്റഡ് ആയിട്ടുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ വരുമ്പോൾ അവര് പല രീതിയിലുള്ള മെഡിസിനുകൾ ട്രീറ്റ്മെന്റുകൾ ഓയിൻമെന്റുകൾ കഷായങ്ങൾ ഇവയൊക്കെ ട്രൈ ചെയ്തു നോക്കിയാലും സ്കിൻ കണ്ടീഷനിൽ ഒരു മാറ്റവും വരുന്നില്ല.. അതായത് ഇപ്പോഴത്തെ 25 വയസ്സുള്ള യുവാക്കളെ കണ്ടാലും കുറച്ചുകൂടെ വയസ്സായത് പോലെ തോന്നിക്കുന്നു.. ചിലപ്പോൾ അത് ഡ്രൈ സ്കിൻ റിലേറ്റഡ് ആയിരിക്കും അല്ലെങ്കിൽ സ്കിന്നിൽ റിങ്കിൾസ് കൂടുന്ന രീതിയായിരിക്കും..
ചിലപ്പോൾ സ്കിന്നിലെ ചെറിയ ചെറിയ കുരുക്കൾ കാണുന്ന കണ്ടീഷൻ ആയിരിക്കും.. നമ്മൾ പൊതുവേ ഇതിനെ കരുതുന്നത് ഇതെല്ലാം സ്കിൻ റിലേറ്റഡ് ആണ് എന്നാണ്.. പക്ഷേ യഥാർത്ഥത്തിൽ ഇത് സ്കിൻ റിലേറ്റഡ് അല്ല.. സ്കിന്നിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ വരുന്നുണ്ടെങ്കിൽ അതിൻറെ പുറകിലെ യഥാർത്ഥ കാരണം എന്നു പറയുന്നത് ഇന്റേണൽ ഓർഗൻസ് ആണ്.. പ്രധാനപ്പെട്ട ഓർഗൺ എന്ന് പറയുന്നത് വയർ കുടൽ സംബന്ധപ്പെട്ട പ്രശ്നങ്ങളിലാണ് നമുക്ക് ഏറ്റവും കൂടുതൽ സ്കിൻ പ്രോബ്ലംസ് ഉണ്ടാകുന്നത്..
ഒരുപാട് ആളുകൾക്ക് ഇന്ന് ചെറുപ്രായത്തിൽ തന്നെ കൂടുതൽ വയസ്സായത് പോലെ തോന്നുന്നത് എന്ന് പറയുന്നത് ലിവർ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ആയിരിക്കാം.. അല്ലെങ്കിൽ തൈറോയ്ഡ് റിലേറ്റഡ് ആയിരിക്കാം.. ഇത്തരം നമ്മുടെ ശരീരത്തിൽ അവയവങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് നമുക്ക് സ്കിൻ റിലേറ്റഡ് പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത്.. അതുകൊണ്ടുതന്നെ സ്കിന്ന് മാത്രം ട്രീറ്റ്മെൻറ് എടുത്തുകൊണ്ടിരുന്നാൽ നമ്മുടെ പ്രശ്നങ്ങൾ ഒരിക്കലും മാറില്ല..